
ജക്കാർത്ത: ഇൻഡോനേഷ്യയിൽ ഭൂചലനമുണ്ടായതായി വിവരം. ഭൂചലനം റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തി. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിലാണ് ഭൂകമ്പമുണ്ടായിരിക്കുന്നത്. നിരവധി തുടർ ചലനങ്ങളുണ്ടായതായി റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. നിരവധിപേരെ മാറ്റിപ്പാർപ്പിച്ചു, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam