
ഇസ്ലാമാബാദ്: പാകിസ്താനിലെ കടുത്ത സാമ്പത്തിക തകർച്ച സൈന്യത്തെ ഗുരുതരമായി ബാധിച്ചതായി റിപ്പോർട്ട്. പലയിടങ്ങളിലും പാക് സൈനികർക്ക് ആവശ്യമായ ഭക്ഷണം കിട്ടുന്നില്ലെന്ന് സൈനികരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എല്ലാ സൈനിക മെസ്സുകളിലും ഭക്ഷണ വിതരണം വെട്ടിക്കുറച്ചെന്നാണ് വിവരം. സൈന്യത്തിനുള്ള ആയുധ വിതരണവും പ്രതിസന്ധിയിലാണ്. അഫ്ഘാൻ അതിർത്തിയിൽ കടുത്ത ഭീകരവാദ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ ആയുധ വിതരണം നിലച്ചത് ഗുരുതര പ്രശ്നമാകും എന്ന അഭിപ്രായം പാക് സൈന്യത്തിന് ഉള്ളിൽ ഉയർന്നിട്ടുണ്ട്. സൈനികരുടെ ശമ്പളവും മുടങ്ങിയിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam