'പച്ചക്കള്ളം, രാഷ്ട്രീയ പ്രേരിതം'; ലൈം​ഗികാരോപണം തള്ളി ഇലോൺ മസ്ക് 

Published : May 20, 2022, 03:50 PM ISTUpdated : May 20, 2022, 03:51 PM IST
'പച്ചക്കള്ളം, രാഷ്ട്രീയ പ്രേരിതം'; ലൈം​ഗികാരോപണം തള്ളി ഇലോൺ മസ്ക് 

Synopsis

2016ൽ ഒരു സ്വകാര്യ വിമാനത്തിൽ എയർഹോസ്റ്റസിനോട് ലൈം​ഗിക ഉദ്ദേശ്യത്തോടെ അപമര്യാദയായി പെരുമാറിയെന്നും സംഭവം പുറത്തറിയാതിരിക്കാൻ 2.5 ലക്ഷം ഡോളർ നൽകിയെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ഓക്‌ലാൻഡ്: തനിക്കെതിരെ ഉയർന്ന ലൈം​ഗിക പീഡനാരോപണം (Sexual harassment) തള്ളി ശതകോടീശ്വരൻ ഇലോൺ മസ്ക് (Elon Musk). തനിക്കെതിരെയുയർന്ന ആരോപണം തികച്ചും വാസ്തവ വിരു​ദ്ധമാണെന്നും ആരോപണം തെളിയിക്കാൻ വെല്ലുവിളിക്കുകയാണെന്നും മസ്ക് ട്വീറ്റ് ചെയ്തു. ബിസിനസ് ഇൻസൈഡർ എന്ന മാധ്യമമാണ് മസ്കിനെതിരെയുള്ള ആരോപണം റിപ്പോർട്ട് ചെയ്തത്.  2016ൽ ഒരു സ്വകാര്യ വിമാനത്തിൽ എയർഹോസ്റ്റസിനോട് ലൈം​ഗിക ഉദ്ദേശ്യത്തോടെ അപമര്യാദയായി പെരുമാറിയെന്നും സംഭവം പുറത്തറിയാതിരിക്കാൻ 2.5 ലക്ഷം ഡോളർ നൽകിയെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഒത്തുതീർപ്പിന്റെ ഭാ​ഗമായി സുഹൃത്തിനോട് എയർഹോസ്റ്റസ് പറഞ്ഞതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 

എയർഹോസ്റ്റസിനോട് ലൈം​ഗിക മസാജ് ആവശ്യപ്പെട്ടു, പുറത്തു പറയാതിരിക്കാൻ 2.5ലക്ഷം ഡോളർ നൽകി-മസ്കിനെതിരെ റിപ്പോർട്ട്

ഞാൻ ലൈം​ഗികാതിക്രമം നടത്തിയെന്ന് വെളിപ്പെടുത്തിയ നുണയനോട് എനിക്കൊരു വെല്ലുവിളിയുണ്ട്. എന്റെ ശരീരത്തിലെ എന്തെങ്കിലും പാടുകളോ ടാറ്റൂവോ അവരോട് പറയാൻ ഞാൻ വെല്ലുവിളിക്കുന്നു. വെല്ലുവിളി സ്വീകരിക്കാൻ അവർക്ക് കഴിയില്ല. കാരണം അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല- മസ്ക് ട്വീറ്റ് ചെയ്തു. 

സംഭവത്തിൽ പ്രതികരണം തേടി റോയിട്ടേഴ്സ് മസ്കുമായും സ്പേസ് എക്സുമായും ബന്ധപ്പെട്ടെങ്കിലും ഇവർ പ്രതികരിച്ചില്ല. പിന്നീടാണ് മസ്ക് ട്വീറ്റുമായി രം​ഗത്തെത്തിയത്. തനിക്കെതിരെയുള്ള ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും മസ്ക് വ്യക്തമാക്കി. നേരത്തെ റിപ്പബ്ലിക്കൻ പാർട്ടിക്ക് അനുകൂല നിലപാട് സ്വീകരിച്ച് മസ്ക് രം​ഗത്തെത്തിയിരുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊടുങ്കാറ്റിന് മുന്നെയുള്ള ശാന്തതയോ? പതിമൂന്നാം നാൾ ഇറാന്‍റെ ആകാശം ശാന്തം, ആക്രമണം ഒഴിഞ്ഞ രാത്രി; ഗൾഫിലെ തിരിച്ചടിയും കുറഞ്ഞു, ലോകത്തിന് ആശ്വാസം
യൂറോപ്പിനെ ഭീതിയിലാക്കി കാട്ടുതീ പടരുന്നു, ഫ്രാൻസിലും സ്പെയിനിലും അതീവ ഗുരുതരം, ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; 3 ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു