'സുമയ്യെ എർദോ​ഗാനുമായി ബന്ധമില്ല, തുർക്കി കമ്പനിയുമല്ല'; വിലക്കിന് പിന്നാലെ വിശദീകരണവുമായി സെലബി

Published : May 16, 2025, 08:37 AM IST
'സുമയ്യെ എർദോ​ഗാനുമായി ബന്ധമില്ല, തുർക്കി കമ്പനിയുമല്ല'; വിലക്കിന് പിന്നാലെ വിശദീകരണവുമായി സെലബി

Synopsis

കമ്പനിക്ക് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന്റെ കുടുംബവുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ, കമ്പനി രാഷ്ട്രീയമായി ബന്ധപ്പെട്ടതോ തുർക്കിയുടെ ഉടമസ്ഥതയിലുള്ളതോ അല്ലെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി

ദില്ലി: ഏവിയേഷൻ കമ്പനിയായ സെലിബി ഏവിയേഷൻ ഇന്ത്യയുടെ സുരക്ഷാ അനുമതി ഇന്ത്യൻ അധികാരികൾ റദ്ദാക്കിയതിന് പിന്നാലെ വിശദീകരണവുമായി കമ്പനി. തുർക്കി ഉടമസ്ഥതയെക്കുറിച്ച് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത് തെറ്റായ വിവരമാണെന്ന് കമ്പനി വ്യക്തമാക്കി. കമ്പനിക്ക് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന്റെ കുടുംബവുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ, കമ്പനി രാഷ്ട്രീയമായി ബന്ധപ്പെട്ടതോ തുർക്കിയുടെ ഉടമസ്ഥതയിലുള്ളതോ അല്ലെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. തുർക്കി പ്രസിഡന്റിന്റെ മകൾ സുമയ്യെ എർദോഗനുമായി കമ്പനിക്ക് യാതൊരു ബന്ധമില്ലെന്നും അവർ വ്യക്തമാക്കി .

മാതൃ സ്ഥാപനത്തിൽ സുമെയ് എന്ന പേരിൽ ആർക്കും ഓഹരി പങ്കാളിത്തമില്ല. കമ്പനിയുടെ ഉടമസ്ഥാവകാശം സെലെബിയോഗ്ലു കുടുംബത്തിലെ അംഗങ്ങളായ കാൻ സെലെബിയോഗ്ലു, ശ്രീകാനൻ സെലെബിയോഗ്ലു എന്നിവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. അവർക്ക് രാഷ്ട്രീയ ബന്ധമില്ല. ഞങ്ങൾ പ്രൊഫഷണലായി നിയന്ത്രിക്കപ്പെടുന്നതും ആഗോളതലത്തിൽ പ്രവർത്തിക്കുന്നതുമായ വ്യോമയാന സേവന കമ്പനിയാണെന്നും പ്രസ്താവനയിൽ പറയുന്നു. ഏത് മാനദണ്ഡം വെച്ചു നോക്കിയാലും ഞങ്ങൾ തുർക്കി കമ്പനിയല്ല. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട, കോർപ്പറേറ്റ് ഭരണം, സുതാര്യത, നിഷ്പക്ഷത എന്നിവ പൂർണ്ണമായും പാലിക്കുന്ന, വിദേശ സർക്കാരുകളുമായോ വ്യക്തികളുമായോ രാഷ്ട്രീയ ബന്ധങ്ങളോ ബന്ധങ്ങളോ ഇല്ലെന്നും അവർ കൂട്ടിച്ചേർത്തു. മാതൃ സ്ഥാപനത്തിന്റെ 65 ശതമാനവും കാനഡ, യുഎസ്, യുകെ, സിംഗപ്പൂർ, യുഎഇ, പടിഞ്ഞാറൻ യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള നിക്ഷേപകരുടെ ഉടമസ്ഥതയിലാണ്. ജേഴ്‌സിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആക്‌റ്റെറ പാർട്‌ണേഴ്‌സ് II എൽപിക്ക് സെലെബി ഹാവാക്‌ൾക്ക് ഹോൾഡിംഗ് എഎസിൽ 50 ശതമാനം ഓഹരികളും 15 ശതമാനം ഡച്ച് സ്ഥാപനമായ ആൽഫ എയർപോർട്ട് സർവീസസ് ബിവിയുടെ കൈവശവുമുണ്ട്. 

ദേശീയ സുരക്ഷാ കാരണങ്ങളാൽ ദില്ലി വിമാനത്താവളത്തിലെ കാർഗോ ടെർമിനലിൽ പ്രവർത്തിക്കാനുള്ള സെലെബിയുടെ അനുമതി റദ്ദാക്കിയതിന് പിന്നാലെയാണ് വിശദീകരണം. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് തുർക്കി പാകിസ്ഥാനെ പിന്തുണയ്ക്കുകയും ഇന്ത്യൻ സായുധ സേനയുടെ ഓപ്പറേഷൻ സിന്ദൂരിനെ അപലപിക്കുകയും ചെയ്തതോടെ തുർക്കിയുമായുള്ള ഇന്ത്യയുടെ ബന്ധം വഷളായത്. തുടർന്നാണ് സെലെവി ഏവിയേഷനെതിരെ നടപടി സ്വീകരിച്ചത്. 

ദില്ലി, മുംബൈ, ചെന്നൈ എന്നിവയുൾപ്പെടെ ഒമ്പത് പ്രധാന ഇന്ത്യൻ വിമാനത്താവളങ്ങളിലെ സുരക്ഷാ ഗ്രൗണ്ട്, കാർഗോ പ്രവർത്തനങ്ങൾക്ക് സെലെബി ഏവിയേഷൻ മേൽനോട്ടം വഹിക്കുന്നു. ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്, കാർഗോ മൂവ്‌മെന്റ്, എയർസൈഡ് സർവീസുകൾ എന്നിവ ഇതിന്റെ ഉത്തരവാദിത്തങ്ങളിൽ ഉൾപ്പെടുന്നു. 

PREV
Read more Articles on
click me!

Recommended Stories

‘ചരിത്രത്തിലെ ഏറ്റവും വലിയ മോഷണക്കേസ്’; ജഡ്ജിയുടെ ചേംബറിൽ നിന്ന് മോഷണം പോയത് 2 ആപ്പിളും ഒരു ഹാൻഡ്‌വാഷ് ബോട്ടിലും, സംഭവം ലാഹോറിൽ
നടുക്കടലിൽ ആഡംബര ക്രൂയിസ് കപ്പലിൽ വൈറസ് ബാധ; ലോകയാത്രക്കിറങ്ങിയ സഞ്ചാരികൾക്കും ജീവനക്കാർക്കും രോഗം