Russia Ukraine Crisis : കീവ് വിമാനത്താവളം റഷ്യയുടെ നിയന്ത്രണത്തിൽ, പുടിനെതിരെ ഉപരോധവുമായി യൂറോപ്യൻ യൂണിയൻ

Published : Feb 25, 2022, 09:03 PM ISTUpdated : Feb 25, 2022, 09:24 PM IST
Russia Ukraine Crisis : കീവ് വിമാനത്താവളം റഷ്യയുടെ നിയന്ത്രണത്തിൽ, പുടിനെതിരെ ഉപരോധവുമായി യൂറോപ്യൻ യൂണിയൻ

Synopsis

റഷ്യൻ സൈന്യം ക്രീവിലേക്ക് പ്രവേശിക്കുന്നത് തടയാൻ തലസ്ഥാന നഗരത്തിലേക്കുള്ള നിരവധി പാലങ്ങളും റോഡുകളും  യുക്രൈൻ സൈന്യം തകർത്തു. 

ക്രീവ്: യുക്രൈൻ തലസ്ഥാനമായ കീവിൽ കടുത്ത പോരാട്ടം തുടരുന്നു. യുക്രൈൻ്റെ മറ്റു മേഖലകളിൽ അതിവേഗം മുന്നേറിയ റഷ്യൻ സൈന്യം തലസ്ഥാനമായ ക്രീവ് പിടിച്ചെടുക്കാനുള്ള  നീക്കത്തിലാണ്. ക്രീവ് വിമാനത്താവളം ഇതിനോടകം റഷ്യൻ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ പലയിടത്തും ശക്തമായ രീതിയിൽ പൊരുതാൻ യുക്രൈൻ സൈന്യം ശ്രമിച്ചിട്ടുണ്ട്. പല പ്രദേശങ്ങളിലും ഇരുസൈന്യത്തിനും കനത്ത നാശം നേരിടേണ്ടി വന്നു. ഡോണട്സ്ക് മേഖലയിൽ എണ്ണ സംഭരണ കേന്ദ്രത്തിന് തീ സംഘർഷത്തിനിടെ തീപിടിച്ചു. 

മരിയുപോളിലും ഇരുവിഭാഗം സൈന്യവും ഏറ്റുമുട്ടി. റൊസ്താവോ മേഖലയിൽ എയർബേസിന് നേരെ റഷ്യ  ആക്രമണം നടത്തി. യുക്രൈൻ സൈന്യത്തിൻ്റെ പ്രതിരോധത്തെ മറികടന്ന് റഷ്യൻ സേന കാർകീവ് മേഖലയിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഇവിടെ രൂക്ഷമായവെടിവെയ്പ്പ് നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. കാർകീവ് മേഖലയിൽ റഷ്യൻ വാഹനങ്ങൾ തകർക്കപ്പെട്ട നിലയിൽ കാണപ്പെട്ടതായി വാർത്തകളുണ്ട്.  ഇന്നലെ കനത്ത പോരാട്ടം നടന്ന ചെർണോബിൽ നിലവിൽ റഷ്യൻ നിയന്ത്രണത്തിലാണ്. ഇവിടെ ആണവവികിരണത്തിൽ വർധനവുണ്ടായതായി യുക്രൈൻ ആണവ എജൻസി റിപ്പോർട്ട് ചെയ്തെങ്കിലും ആശങ്കയ്ക്ക് വകയില്ലെന്നാണ് വിവരം. ചെർകാസിയിൽ ഒരു റഷ്യൻവിമാനം യുക്രൈൻ വെടിവെച്ചിട്ടു. അവിടെ പൈലറ്റിനായി തെരച്ചിൽ തുടരുകയാണ്. 

യുക്രൈൻ തലസ്ഥാനമായ കീവിൽ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ക്രീവിലെ ഹോസ്റ്റോമൽ എയർപോർട്ടിന് നേരെ ആക്രമണമുണ്ടായി. റഷ്യൻ സൈന്യം ക്രീവിലേക്ക് പ്രവേശിക്കുന്നത് തടയാൻ തലസ്ഥാന നഗരത്തിലേക്കുള്ള നിരവധി പാലങ്ങളും റോഡുകളും  യുക്രൈൻ സൈന്യം തകർത്തു. 

അതേസമയം യുക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിൽ പുടിന് വ്യക്തിപരമായി കടുത്ത ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ തമ്മിൽ ധാരണയായി. ഏക്കാലത്തേയും കഠിനമായ ഉപരോധ പാക്കേജാണ് പുടിനെ കാത്തിരിക്കുന്നതെന്നണ് ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമർ പ്രതികരിച്ചത്. പുടിനെ കൂടാതെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിനും ഉപരോധം ബാധകമായിരിക്കും. യൂറോപ്യൻ യൂണിയൻ നടപ്പാക്കുന്ന ഉപരോധം റഷ്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടി നൽകുമെന്നാണ് യൂറോപ്യൻ രാജ്യങ്ങളുടെ കണക്കുകൂട്ടൽ. 

"ഉക്രെയ്നിലെ നിരപരാധികളുടെ മരണത്തിന് അവർ ഉത്തരവാദികളാണ്. സമാധാനം ഉറപ്പുവരുത്താൻ ലോകരാജ്യങ്ങൾ പാലിച്ചു പോരുന്ന മര്യാദകൾ ലംഘിച്ചതിനും അവർ ഉത്തരവാദികളാണ്, യൂറോപ്യൻ ജനതയ്ക്ക ഒരിക്കലും ഈ അധിനിവേശം അംഗീകരിക്കാനാവില്ല- ജർമ്മൻ വിദേശകാര്യമന്ത്രിബെയർബോക്ക് പറഞ്ഞു.അതേസമയം തങ്ങളെ ഉപരോധിക്കാൻ ശ്രമിക്കുന്ന ലോകരാജ്യങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുമെന്ന് റഷ്യ വ്യക്തമാക്കി. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിയറ്റ്നാമിൽ 500ൽ 482 സീറ്റിലും വിജയിച്ച് കമ്യൂണിസ്റ്റ് പാർട്ടി; പുതിയ പാർലമെൻ്റിൻ്റെ ആദ്യ സമ്മേളനം ഏപ്രിൽ 6ന്
കൊളംബിയയിൽ സൈനിക വിമാനം തകർന്നുവീണു; അപകടം ടേക്ക് ഓഫിനിടെ, വിമാനത്തിൽ 110 സൈനികർ, നിരവധി പേർ മരിച്ചെന്ന് റിപ്പോട്ട്