12:45 AM (IST) Feb 26

ഇന്ത്യക്കാരെ എത്തിക്കാന്‍ എയര്‍ ഇന്ത്യ

Scroll to load tweet…
12:39 AM (IST) Feb 26

റഷ്യയ്ക്ക് മുന്നറിയിപ്പുമായി നാറ്റോ

ബെൽജിയം: യുക്രൈനിലെ (Ukraine) സൈനിക നടപടിയിൽ റഷ്യക്ക് (Russia) മുന്നറിയിപ്പുമായി നാറ്റോ (NATO). റഷ്യ സൈനിക നടപടി അവസാനിപ്പിക്കണമെന്ന് നാറ്റോ ആവശ്യപ്പെട്ടു. റഷ്യ യൂറോപ്പിന്റെ സമാധാനം തകർത്തു. അനിവാര്യമായി വന്നാൽ പ്രതികരിക്കും. 120 പടക്കപ്പലുകളും 30 യുദ്ധവിമാനങ്ങളും സജ്ജമാണെന്നും നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർ​ഗ് മുന്നറിയിപ്പ് നൽകി. 

റഷ്യ യുദ്ധം അവസാനിപ്പിക്കണം. യുക്രൈനിൽ നിന്ന് മുഴുവൻ സൈന്യത്തെയും പിൻവലിക്കണം. യുദ്ധദുരിതത്തിന് റഷ്യ ലോകത്തോട് മുഴുവൻ സമാധാനം പറയണം. അടിയന്തര ഘട്ടത്തിൽ നാറ്റോ ഇടപെടും. കിഴക്കൻ യൂറോപ്പിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കും. വരും നാളുകളിൽ റഷ്യ വലിയ വില നൽകേണ്ടിവരുമെന്നും നാറ്റോ സെക്രട്ടറി ജനറൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

12:38 AM (IST) Feb 26

അമേരിക്കയോട് വീണ്ടും സൈനിക സഹായം തേടി യുക്രൈന്‍

Scroll to load tweet…

അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനുമായി യുക്രൈന്‍ പ്രസിഡന്‍റ് 40മിനുട്ടോളം ഫോണില്‍ സംസാരിച്ചു. റഷ്യയ്ക്ക് മുകളില്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ അഭ്യര്‍ത്ഥിച്ചു 

12:36 AM (IST) Feb 26

കീവില്‍ വീണ്ടും സ്ഫോടനം

യുക്രൈന്‍ തലസ്ഥാനമായ കീവില്‍ വീണ്ടും സ്ഫോടനം

12:35 AM (IST) Feb 26

സമാധാനത്തിന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ

Scroll to load tweet…
12:34 AM (IST) Feb 26

താന്‍ കീവില്‍ തന്നെയുണ്ടെന്ന് യുക്രൈന്‍ പ്രസിഡന്‍റ്

യുക്രൈന്‍ ജനതയ്ക്ക് പ്രസിഡന്‍റ് സെലന്‍സ്കിയുടെ വീഡിയോ സന്ദേശം.കീവിലെ പ്രസിഡന്‍റ് ഓഫീസിന് മുന്നില്‍ നിന്നാണ് സന്ദേശം. 'രാജ്യം വിട്ട് പോകില്ല അവസാനം വരെ പോരാടും'. കൂടെ ആഭ്യന്തര പ്രതിരോധ മന്ത്രിമാരും

Scroll to load tweet…
11:02 PM (IST) Feb 25

ഫേസ്ബുക്കിന് ഭാഗിക 'നിയന്ത്രണം' ഏര്‍പ്പെടുത്തിയെന്ന് റഷ്യ

ഫേസ്ബുക്കിന് ഭാഗിക 'നിയന്ത്രണം' ഏര്‍പ്പെടുത്തിയെന്ന് റഷ്യ 

Scroll to load tweet…
10:57 PM (IST) Feb 25

മലയാളി വിദ്യാർഥികളുടെ സാഹചര്യം ഭയാനകം, തമിഴ്നാടിനെപ്പോലെ കേരളവും സമ്മർദ്ദം ചെലുത്തണം: സുധാകരൻ

യുക്രൈനില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവരെ ഇന്ത്യയിലെത്തിക്കാനുള്ള രക്ഷാദൗത്യം ഫലപ്രദമായി നിര്‍വഹിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് ജാഗ്രത കുറവുണ്ടായതായി കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തമിഴ്നാട് സർക്കാർ ചെയ്യുന്നത്ര ശ്രമം പോലും കേരളത്തിന്‍റെ ഭാഗത്ത്‌ നിന്നുണ്ടാകുന്നില്ല. തമിഴ്നാട് സ‍ർക്കാ‍ർ ചെയ്യുന്നത് പോലെയെങ്കിലും കേരള സർക്കാർ ചെയ്യണമെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാർ പരമാവധി സമ്മർദ്ദം ചെലുത്തണമെന്നും കെ പി സി സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു.

10:56 PM (IST) Feb 25

ഇന്ത്യ രക്ഷാദൗത്യം തുടരുന്നു; നാളെ ഹംഗറിയിലേക്ക് രണ്ട് വിമാനങ്ങൾ കൂടി

യുക്രൈനിൽ (Ukraine) നിന്ന് വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവരെ ഒഴിപ്പിക്കാനുള്ള രക്ഷാദൗത്യം ഇന്ത്യ തുടരുന്നു. 470 ഇന്ത്യക്കാർ ആദ്യഘട്ടത്തിൽ അതിർത്തി കടന്നു. രണ്ടാം സംഘവും അതിർത്തി കടന്നതായാണ് വിവരം. ദില്ലിക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ (Air India) നാളെ 17 മലയാളി വിദ്യാർത്ഥികൾ മടങ്ങിയെത്തും. മുംബൈയിൽ എത്തുന്ന എയർ ഇന്ത്യ വിമാനത്തിൽ 16 മലയാളികൾ ഉണ്ടാവും. നാളെ ഹംഗറിയിലേക്ക് (Hungary) രണ്ട് വിമാനങ്ങൾ കൂടി ഇന്ത്യ അയയ്ക്കും. ഇന്ന് റൊമാനിയയിലേക്ക് (Romania) പുറപ്പെടേണ്ട വിമാനങ്ങൾ വൈകുന്ന സ്ഥിതിയുണ്ട്. എംബസിയിൽ നിന്ന് വിവരം ലഭിച്ചതിന് ശേഷം മാത്രമാകും വിമാനങ്ങൾ പുറപ്പെടുക. ഒഴിപ്പിക്കലിൻറെ ചെലവ് കേന്ദ്രസർക്കാർ വഹിക്കും.

10:10 PM (IST) Feb 25

48 മണിക്കൂറിനിടെ അരലക്ഷത്തോളം യുക്രൈൻ പൗരൻമാ‍ർ രാജ്യം വിട്ടതായി ഐക്യരാഷ്ട്രസഭ

അയൽരാജ്യങ്ങളിലേക്ക് കൂട്ടത്തോടെ ജനം പാലായനം ചെയ്യുന്നു

10:08 PM (IST) Feb 25

യൂറോപ്പ് കൗൺസിലിൽ നിന്നും റഷ്യയെ പുറത്താക്കി

യുക്രൈനും പോളണ്ടും ചേ‍ർന്ന് കൊണ്ടു വന്ന പ്രമേയത്തിലൂടെ റഷ്യയെ പുറത്താക്കിയത് 

08:46 PM (IST) Feb 25

2800 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ പ്രതിരോധമന്ത്രാലയം

യുക്രൈനിലെ അധിനിവേശത്തിനിടെ 2800 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ പ്രതിരോധ സഹമന്ത്രി അവകാശപ്പെട്ടു. റഷ്യയുടെ 80 ടാങ്കുകളും 516 കോംപാക്ട് സൈനികവാഹനങ്ങളും, പത്ത് വിമാനങ്ങളും, ഏഴ് ഹെലികോപ്റ്ററുകളും തകർത്തതായും പ്രതിരോധസഹമന്ത്രി അവകാശപ്പെടുന്നു. ഈ പ്രസ്താവനയോട് മോസ്കോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

08:46 PM (IST) Feb 25

2800 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ പ്രതിരോധമന്ത്രാലയം

യുക്രൈനിലെ അധിനിവേശത്തിനിടെ 2800 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ പ്രതിരോധ സഹമന്ത്രി അവകാശപ്പെട്ടു. റഷ്യയുടെ 80 ടാങ്കുകളും 516 കോംപാക്ട് സൈനികവാഹനങ്ങളും, പത്ത് വിമാനങ്ങളും, ഏഴ് ഹെലികോപ്റ്ററുകളും തകർത്തതായും പ്രതിരോധസഹമന്ത്രി അവകാശപ്പെടുന്നു. ഈ പ്രസ്താവനയോട് മോസ്കോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

08:42 PM (IST) Feb 25

അധികാരം നിങ്ങളേറ്റെടുക്കൂ... യുക്രൈൻ സൈന്യത്തോട് നിർദേശവുമായി പുട്ടിൻ

Scroll to load tweet…
08:18 PM (IST) Feb 25

യുക്രൈനിലെ ഇന്ത്യയുടെ രക്ഷദൌത്യം തുടങ്ങി

യുക്രൈനിൽ രക്ഷാദൗത്യം തുടങ്ങി ഇന്ത്യ 

470 പേ‍ർ ആദ്യഘട്ടത്തിൽ അതിർത്തി കടന്നു

Scroll to load tweet…
07:33 PM (IST) Feb 25

കീവ് വിമാനത്താവളം റഷ്യയുടെ നിയന്ത്രണത്തിൽ

പടിഞ്ഞാറ് നിന്നും കീവുമായുള്ള ബന്ധം വിച്ഛേദിച്ചതായും റഷ്യ

07:09 PM (IST) Feb 25

ഒരു ലക്ഷത്തോളം യുക്രൈൻ പൗരൻമാർ അഭയാർത്ഥികളായി


ഒരു ലക്ഷത്തോളം യുക്രൈൻ പൗരൻമാർ യുദ്ധത്തിൽ അഭയാർത്ഥികളായി മാറിയെന്ന് ഐക്യരാഷ്ട്രസഭയുടെ പ്രാഥമിക കണക്കുകൾ. ആയിരങ്ങൾ ഇതിനോടകം യൂറോപ്പിലേക്ക് കടന്നു

06:46 PM (IST) Feb 25

യുക്രൈൻ കീഴടങ്ങിയിൽ അധിനിവേശം അവസാനിപ്പിക്കാൻ പുടിൻ തയ്യാർ?

യുദ്ധം അവസാനിപ്പിക്കാൻ പുട്ടിൻ തയ്യാറെന്ന് റഷ്യ, യുക്രൈൻ കീഴടങ്ങൽ പ്രഖ്യാപിച്ചാൽ പ്രത്യേക നയതന്ത്രസംഘം ഉടൻ ക്രീവിലേക്ക് എത്തും

06:45 PM (IST) Feb 25

137 പേർ ഇതുവരെ കൊല്ലപ്പെട്ടെന്ന് യുക്രൈൻ

സൈനികരും യുക്രൈൻ പൌരൻമാരും അടക്കം 137 പേർ ഇതുവരെ റഷ്യൻ അധിനിവേശത്തിൽ കൊല്ലപ്പെട്ടതായി യുക്രൈൻ പ്രധാനമന്ത്രി സെലൻസ്കി

06:45 PM (IST) Feb 25

ഏറ്റുമുട്ടലിൽ ആയിരത്തിലേറെ റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ പ്രതിരോധ മന്ത്രാലയം: ഒരു

ഒരു ലക്ഷത്തോളം യുക്രൈൻ പൌരൻമാർ യുദ്ധത്തിൽ അഭയാർത്ഥികളായി മാറിയെന്ന് ഐക്യരാഷ്ട്രസഭയുടെ പ്രാഥമിക കണക്കുകൾ. ആയിരങ്ങൾ ഇതിനോടകം യൂറോപ്പിലേക്ക് കടന്നു