ഒറ്റ വിമാനവും ടേക്ക് ഓഫ് ചെയ്യരുത്, അമേരിക്കയിൽ അസാധാരണ നടപടി, എടിസി തകരാർ കാരണമെന്ന് സൂചന, എത്തുന്നത് 3000 വിമാനങ്ങൾ

Published : Nov 14, 2026, 03:37 AM IST
Flight

Synopsis

വ്യക്തമായ കാരണം പറയാതെയാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻറെ അറിയിപ്പ്. ഇന്റർനാഷണൽ വിമാനങ്ങളുടെ ട്രാഫിക് പരിശോധിച്ചു വരുന്നു എന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ വിശദമാക്കി

ന്യൂയോർക്ക്: അമേരിക്കയിൽ അസാധാരണ നടപടി. ഒരു വിമാനവും പറന്ന് ഉയരരുത് എന്ന് നിർദേശം. എയർ ട്രാഫിക് കൺട്രോൾ സെന്ററുകളിലെ ആശയവിനിമയത്തിൽ തകരാർ മൂലമാണ് വിമാനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയതെന്നാണ് സൂചന. വ്യക്തമായ കാരണം പറയാതെയാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻറെ അറിയിപ്പ്. ഇന്റർനാഷണൽ വിമാനങ്ങളുടെ ട്രാഫിക് പരിശോധിച്ചു വരുന്നു എന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ വിശദമാക്കി. 2023 ജനുവരിയിൽ ആണ് ഇതിന് മുമ്പ് ഇത്തരം നടപടി അമേരിക്കയിൽ ഉണ്ടായത്. അന്ന് പൈലറ്റ് നോട്ടിഫിക്കേഷൻ സിസ്റ്റം തകരാറിൽ ആയിരുന്നു. അതിന് മുൻപ് ഇത്തരം നിർദേശം നൽകിയത് 9/11 ആക്രമണത്തിന് ശേഷം മാത്രമായിരുന്നു. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ തകരാറ് പരിശോധിക്കുകയാണെന്നും അടുത്ത നിർദ്ദേശങ്ങളുടനുണ്ടാവുമെന്നാണ് അധികൃതർ പ്രതികരിക്കുന്നത്. അറ്റലാൻറ, വാഷിംഗ്ടൺ ഡിസി, മിയാമി, ബിഡബ്ല്യുഐ മാർഷൽ, ജോർജ് ബുഷ് അടക്കമുള്ള വിമാനത്താവളങ്ങളിൽ ടേക്ക് ഓഫ് വിലക്കിയിരിക്കുകയാണ്. 3000ത്തോളം വിമാനങ്ങളാണ് നിലവിൽ അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് എത്തുന്നതെന്നാണ് ഫ്ലൈറ്റ് റഡാർ രേഖകൾ വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഈയൊരു സ്ഥിതിയിൽ സർവീസ് നടത്താനാവില്ലെന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്‌പ്രസും; സൗദിയിലെ പ്രധാന വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ ഉടനില്ല
ടെക് ലോകത്തെ ഞെട്ടിച്ച് ആ വീഴ്ച, തായാലൻ്റിൽ നിന്ന് അമേരിക്കയിലേക്ക്, വിജയത്തിൻ്റെ നെറുകയിൽ നിന്ന് വീഴ്ച, ജെൻസൻ ഹുവാങിൻ്റെ കഥ