ട്രംപിനുള്ള വിലക്ക് നീക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഫേസ്ബുക്ക്

Published : Jan 12, 2021, 11:26 AM IST
ട്രംപിനുള്ള വിലക്ക് നീക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന്  ഫേസ്ബുക്ക്

Synopsis

ക്യാപിറ്റോള്‍ അക്രമത്തിന് പിന്നാലെയായിരുന്നു ട്രംപിന് വിലക്ക് വീണത്. പോളിസികള്‍ എല്ലാവര്‍ക്കും ബാധകമാണെന്ന് ഫേസ്ബുക്ക്

അമേരിക്കന്‍ ഡൊണാള്‍ഡ് ട്രംപിന് ഫേസ്ബുക്കിലുള്ള ബാന്‍ നീക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഫേസ്ബുക്ക്. സമൂഹമാധ്യമമായ ഫേസ്ബുക്കിന്‍റെ ചുമതലക്കാരിലെ രണ്ടാം സ്ഥാനത്തുള്ള ഷെറില്‍ സാന്‍ഡ്ബെര്‍ഗാണ് ഇക്കാര്യം തിങ്കളാഴ്ച വ്യക്തമാക്കിയത്. അനിശ്ചിത കാലത്തേക്കാണ് വിലക്കുള്ളത്.ആ വിലക്ക് നീക്കാനുള്ള ഉദ്ദേശമില്ലെന്നും അവര്‍ വിശദമാക്കി.

റോയിട്ടേഴ്സ് സംഘടിപ്പിച്ച ഒരു ഓണ്‍ലൈന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഫേസ്ബുക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍. കഴിഞ്ഞ ആഴ്ചയാണ് ട്രംപിന്‍റെ ഫേസ്ബുക്കിനും ഇന്‍സ്റ്റഗ്രാം അക്കൌണ്ടിനും വിലക്ക് വീണത്. ക്യാപിറ്റോള്‍ അക്രമത്തിന് പിന്നാലെയായിരുന്നു ഇത്. കലാപത്തിന് പിന്നാലെ ട്വിറ്റര്‍ ട്രംപിന്റെ അക്കൌണ്ട് നീക്കം ചെയ്തിരുന്നു. സ്നാപ്ചാറ്റ്, ട്വിറ്റ് പോലുള്ള സേവനങ്ങളിലും ട്രംപിന് വിലക്ക് വന്നിരുന്നു.

തങ്ങളുടെ പോളിസികള്‍ എല്ലാവര്‍ക്കും ബാധകമാണെന്ന് ഷെറില്‍ സാന്‍ഡ്ബെര്‍ഗ് വിശദമാക്കി. പ്രസിഡന്‍റിനായി പോളിസിയുടെ കാര്യത്തില്‍ മാറ്റമുണ്ടാവില്ലെന്നും ഷെറില്‍ കൂട്ടിച്ചേര്‍ത്തു. സമൂഹമാധ്യമം ഉപയോഗിച്ച് അക്രമത്തിന് പ്രേരിപ്പിക്കുന്നത് തുടര്‍ന്നതിലാണ് ട്രംപിനെതിരെയുള്ള നടപടിയെന്നാണ് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് വിശദമാക്കിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അബുദാബിയിലേക്ക് ഈ വർഷമുള്ള സർവീസുകൾ നിർത്തലാക്കി ബ്രിട്ടീഷ് എയർവേസ്
ബസിനുള്ളിൽ വച്ച് ശരീരത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി യുവാവ്, അവസാന സ്റ്റോപ്പിന് മുൻപ് കത്തിയമർന്ന് ബസ്, 6 പേർ കൊല്ലപ്പെട്ടു