
കെയ്‌റോ: ഈജിപ്തിലെ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ എയർ കണ്ടീഷനിങ് സിസ്റ്റത്തിലെ ഫ്രിയോൺ വാതകം ചോർന്നതിനെ തുടർന്ന് ഇത് ശ്വസിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. 66-കാരനായ ഗൃഹനാഥൻ, ഭാര്യ, 25-കാരിയായ മകൾ എന്നിവരാണ് മരിച്ചത്. ഈജിപ്തിലെ ഓൾഡ് കയ്‌റോ കോർണിഷിലെ റിങ് റോഡിന് സമീപമാണ് സംഭവം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഓൾഡ് കെയ്‌റോയിലെ റോഡരികിൽ ലോക്ക് ചെയ്ത നിലയിലായിരുന്നു.
യാത്രക്കിടെ മകൾക്ക് തലകറക്കവും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് പിതാവ് വാഹനം റോഡരികിലേക്ക് പാർക്ക് ചെയ്യുകയായിരുന്നു. മകളെ സഹായിക്കാൻ മാതാപിതാക്കൾ ശ്രമിച്ചെങ്കിലും എ.സി പ്രവർത്തിച്ചിരുന്ന അടച്ചിട്ട കാറിനുള്ളിൽ നിമിഷങ്ങൾക്കകം ഇവർക്കും സമാനമായ അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു.
എ സിയിൽ നിന്ന് ചോർന്ന ഫ്രിയോൺ ഗ്യാസ് വൻതോതിൽ ശ്വസിച്ചതിനെ തുടർന്ന് ഇവർ കാറിനുള്ളിൽ വെച്ച് തന്നെ ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങളിൽ മറ്റ് പരിക്കുകളോ ആക്രമണം നടന്നതിന്‍റെ ലക്ഷണങ്ങളോ ഇല്ലെന്ന് എമർജൻസി റെസ്‌പോണ്ടർമാർ വ്യക്തമാക്കി. സംഭവത്തിൽ ഈജിപ്ത് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam