B2 സ്പിരിറ്റ് മുതൽ F 22 റാപ്റ്റർ വരെ, ഇറാൻ ആക്രമണത്തിൽ അമേരിക്ക നിരത്തിയ ആയുധങ്ങൾ ഇവയാണ്, പട്ടിക പുറത്ത്

Published : Mar 02, 2026, 10:44 AM IST
US military

Synopsis

ഫെബ്രുവരി 28-ന് ടെഹ്‌റാൻ സമയം രാവിലെ 9:45-ന് പകൽ വെളിച്ചത്തിലാണ് ഈ ആക്രമണം ആരംഭിച്ചത്. ഇസ്രായേലിന്റെ 'ഓപ്പറേഷൻ റോറിംഗ് ലയൺ' എന്ന സൈനിക നീക്കവുമായി പൂർണ്ണമായും സഹകരിച്ചാണ് എപ്പിക് ഫ്യൂരി നടപ്പിലാക്കിയത്

ന്യൂയോർക്ക്: ഇറാൻ ആക്രമണത്തിൽ ഉപയോഗിച്ച ആയുധങ്ങളുടെയും വിമാനങ്ങളുടെയും പട്ടിക പുറത്തു വിട്ട് യുഎസ് സെൻട്രൽ കമാൻഡ്. 1000 ടാർഗെറ്റുകൾ ലക്ഷ്യം വെച്ച സൈനിക നടപടിയിൽ 23ലേറെ തരത്തിലുള്ള ആയുധങ്ങളാണ് പ്രയോഗിച്ചതെന്നാണ് യുഎസ് വിശദമാക്കുന്നത്. ഓപ്പറേഷൻ എപ്പിക് ഫ്യൂരി എന്ന് പേരിട്ട സൈനിക നീക്കത്തിന്റെ ആദ്യ 24 മണിക്കൂറിൽ മാരക പ്രഹര ശേഷിയുള്ള ആയുധങ്ങളാണ് ഇറാന് മേൽ പ്രയോഗിച്ചത്. 2003ലെ ഇറാഖ് അധിനിവേശത്തിന് ശേഷം മേഖലയിലെ ഏറ്റവും വലിയ വ്യോമസേനാ വിന്യാസമാണ് അമേരിക്ക നടത്തിയത്. ഫെബ്രുവരി 28-ന് ടെഹ്‌റാൻ സമയം രാവിലെ 9:45-ന് പകൽ വെളിച്ചത്തിലാണ് ഈ ആക്രമണം ആരംഭിച്ചത്. ഇസ്രായേലിന്റെ 'ഓപ്പറേഷൻ റോറിംഗ് ലയൺ' എന്ന സൈനിക നീക്കവുമായി പൂർണ്ണമായും സഹകരിച്ചാണ് എപ്പിക് ഫ്യൂരി നടപ്പിലാക്കിയത്. ഇറാന്റെ ആണവായുധ, ബാലിസ്റ്റിക് മിസൈൽ പദ്ധതികളെക്കുറിച്ചുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന്, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കൃത്യമായ സ്ഥാനം തിരിച്ചറിഞ്ഞ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അമേരിക്കയും ഇസ്രായേലും ഈ നീക്കം നടത്തിയതെന്ന് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

യുഎസ്-ഇസ്രായേൽ സേനകൾ ഇറാന്റെ സൈന്യത്തിന് കനത്ത പ്രഹരമേൽപ്പിച്ചെങ്കിലും, മേഖലയിലുടനീളമുള്ള യുഎസ് സൈനിക താവളങ്ങൾക്കും സിവിലിയൻ ലക്ഷ്യസ്ഥാനങ്ങൾക്കും നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് തിരിച്ചടിക്കാൻ ഇറാൻ സൈന്യത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ ആക്രമണങ്ങളിൽ മൂന്ന് അമേരിക്കൻ സേവന അംഗങ്ങൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി യുഎസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്റെ ആക്രമണങ്ങളിൽ നിരവധി പന്ത്രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. 1991ലെ 'ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോം' മാതൃക പിന്തുടർന്ന്, ഇറാന്റെ പ്രധാന അധികാര കേന്ദ്രങ്ങളിലാണ് സെൻട്രൽ കമാൻഡ് ആക്രമണം. ആയത്തുള്ളയുടെ കേന്ദ്രങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, റെവല്യൂഷണറി ഗാർഡ് കോർപ്‌സ് ആസ്ഥാനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങൾ, നാവിക കപ്പലുകൾ, അന്തർവാഹിനികൾ, സൈനിക വാർത്താവിനിമയ കേന്ദ്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

B2 സ്പിരിറ്റ് (B-2 Spirit):

അമേരിക്കയിൽ നിന്ന് നേരിട്ട് പറന്ന B2 ബോംബറുകൾ 2000 പൗണ്ട് (ഏകദേശം 907.1847 കിലോ) ഭാരമുള്ള ഗൈഡഡ് ബോംബുകൾ ഉപയോഗിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ചു. എയർ ട്രാഫിക് കൺട്രോൾ കമ്യൂണിക്കേഷൻ വിവരങ്ങൾ പ്രകാരം നാല് B-2 വിമാനങ്ങൾ ആദ്യ ദൗത്യത്തിൽ പങ്കെടുത്തതായി വിലയിരുത്തപ്പെടുന്നത്.

F35 ലൈറ്റ്‌നിംഗ് II (F-35 Lightning II):

ഏകദേശം 30ഓളം F-35 സ്റ്റെൽത്ത് വിമാനങ്ങളെ യുഎസ് പശ്ചിമേഷ്യയിൽ വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെ, ഇറാന്റെ തെക്ക് ഭാഗത്തുള്ള കടലിൽ നിലയുറപ്പിച്ചിരിക്കുന്ന യുഎസ്എസ് അബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പലിലെ ഒരു സ്ക്വാഡ്രൺ F35C വിമാനങ്ങളും ഈ ആക്രമണത്തിൽ ഭാഗമായി.

F22 റാപ്റ്റർ (F-22 Raptor):

ആദ്യമായാണ് ഇത്തരമൊരു യുദ്ധ നടപടിക്കായി F22 വിമാനങ്ങൾ ഇസ്രായേലിൽ വിന്യസിക്കപ്പെടുന്നത്. മറ്റ് വിമാനങ്ങൾക്ക് സുരക്ഷ നൽകുന്നതിനും ശത്രുവിമാനങ്ങളെ നേരിടുന്നതിനുമാണ് ഇവയെ പ്രധാനമായും ഉപയോഗിക്കുന്നത്.

F16 ഫൈറ്റിംഗ് ഫാൽക്കൺ (F-16 Fighting Falcon):

ശത്രുവിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകർക്കാൻ ശേഷിയുള്ള തും അമേരിക്ക കൃത്യമായ കൂടുതൽ വിശദാംശങ്ങൾ നൽകാത്ത ഡസൻ കണക്കിന് F-16 വിമാനങ്ങൾ പശ്ചിമേഷ്യയിലുണ്ട്.

A10 തണ്ടർബോൾട്ട് II (A-10 Thunderbolt II):

കരസേനയെ സഹായിക്കുന്നതിനും ശത്രുതാവളങ്ങൾ തകർക്കുന്നതിനും ഉപയോഗിക്കുന്ന വിമാനം. എ 10 തണ്ടർബോൾട്ടിന്റെ കുറഞ്ഞത് ഒരു സ്ക്വാഡ്രൺ എങ്കിലും മേഖലയിലുണ്ട്.

EA18 ഗ്രൗളർ (EA-18 Growler):

ശത്രുവിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ ജാം ചെയ്യാനും തകർക്കാനും രൂപകൽപ്പന ചെയ്ത വിമാനങ്ങളാണിവ. യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ്, യുഎസ്എസ് അബ്രഹാം ലിങ്കൺ എന്നീ വിമാനവാഹിനിക്കപ്പലുകളിൽ നിന്ന് ഇവ പ്രവർത്തിക്കുന്നു.

ലൂക്കാസ് ഡ്രോണുകൾ (LUCAS Drones): 

വൺ വേ അറ്റാക്ക് ഡ്രോണുകളാണ് ലൂക്കാസ്. ഇവ ആദ്യമായാണ് അമേരിക്ക ഇറാനിൽ പ്രയോഗിക്കുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചെലവ് കുറഞ്ഞ അൺമാൻഡ് കോമ്പാറ്റ് അറ്റാക്ക് സംവിധാനം ആണ് ഇവ.

എം 142 ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ്: 

ഒരേസമയം ഒന്നിലധികം മിസൈലുകൾ വിക്ഷേപിക്കുന്ന സംവിധാനമാണ് ഇത്. 1996ൽ ലോക്ഹീജ് മാർട്ടിൻ മിസൈൽസ് ആണ് ഇവയെ നിർമ്മിക്കുന്നത്. ആറോളം മിസൈലുകൾ ഇതിൽ നിന്ന് പ്രയോഗിക്കാൻ സാധിക്കും.

ഇതിന് പുറമേ ലൂക്കാസ് ഡ്രോണുകൾ, പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈൽ സംവിധാനം, താഡ് ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം, എയർബോൺ ഏർലി വാണിംഗ് ആൻഡ് കൺട്രോൾ എയർക്രാഫ്റ്റ്, എയർബോൺ കമ്യൂണിക്കേഷൻ റിലേ, പി8 മാരിടൈം പട്രോൾ എയർക്രാഫ്റ്റ്, ആർസി 135, എംക്യു 9 റീപ്പേഴ്സ്, എം 142 ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സംവിധാനം, ന്യൂക്ലിയാർ പവേർ് എയർക്രാഫ്റ്റ് കാരിയേഴ്സ്, ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ, ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ, റീഫ്യൂവലിംഗ് ടാങ്കർ വിമാനം, റീ ഫ്യൂവലിംഗ് കപ്പലുകൾ, സി 17 ഗ്ലോബ്മാസ്റ്റർ കാർഗോ വിമാനം, സി 130 കാർഗോ വിമാനം എന്നിവയും ഉപയോഗിച്ചതായാണ് സെൻട്രൽ കമാൻഡ് വിശദമാക്കുന്നത്. ഇതിന് പുറമേ തങ്ങളുടെ മാത്രം ചില പ്രത്യേക സംവിധാനങ്ങളും ആക്രമണത്തിന് ഉപയോഗിച്ചതായി സെൻട്രൽ കമാൻഡ് കൂട്ടിച്ചേർക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചിറകടിച്ചുയരാതെ ഗള്‍ഫ് പ്രവാസത്തിന്‍റെ സ്വപ്‌ന വിമാനങ്ങള്‍; വ്യോമഗതാഗതം എന്ന് സാധാരണ നിലയിലാവും?
ചർച്ച നടക്കുമോ, ഇറാന്‍റെ നിലപാട് വ്യക്തമാക്കി ഖമേനിയുടെ വലംകൈ; 'ട്രംപ് ഇപ്പോൾ ഭയക്കുന്നു, യുഎസുമായി ഒരു ചർച്ചകൾക്കുമില്ല'