
കുവൈത്ത് സിറ്റി: മേഖലയിൽ തുടരുന്ന സംഘർഷങ്ങൾക്കിടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം. ബുധനാഴ്ച നടന്ന ആക്രമണത്തിൽ വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് തീപിടിച്ചതായി കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. നാല് ആഴ്ചയോളമായി തുടരുന്ന പ്രാദേശിക സംഘർഷത്തിന്‍റെ ഭാഗമായി ഇറാൻ നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയാണിതെന്ന് അധികൃതർ വ്യക്തമാക്കി.
ആക്രമണത്തിൽ ഇന്ധന ടാങ്കിന് തീപിടിച്ചെങ്കിലും നാശനഷ്ടങ്ങൾ പരിമിതമാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. സംഭവം നടന്ന ഉടൻ തന്നെ അംഗീകൃത അടിയന്തര സുരക്ഷാ നടപടികൾ ആരംഭിച്ചതായി അബ്ദുള്ള അൽ രാജി വ്യക്തമാക്കി. അഗ്നിശമന സേനയും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. നിലവിൽ എല്ലാ സുരക്ഷാ ഏജൻസികളും വിമാനത്താവളത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനത്താവളത്തിന്റെ പ്രവർത്തനം നിരീക്ഷിച്ചു വരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam