50 പേരുമായി ടേക്ക് ഓഫ് ചെയ്ത വിമാനം കാണാതായി, റഡാറിൽ നിന്ന് അപ്രത്യക്ഷം; അന്വേഷണം ആരംഭിച്ചതായി അധികൃതർ

Published : Jul 24, 2025, 12:11 PM IST
flight

Synopsis

റഷ്യയുടെ കിഴക്കൻ മേഖലയിൽ ഏകദേശം 50 പേരുമായി പറന്ന യാത്രാവിമാനവുമായുള്ള ബന്ധം നഷ്ടമായി. എഎൻ - 24 യാത്രാവിമാനം റഡാർ സ്ക്രീനുകളിൽ നിന്ന് അപ്രത്യക്ഷമായതായി അധികൃതർ അറിയിച്ചു. 

മോസ്കോ: റഷ്യയുടെ കിഴക്കൻ മേഖലയിൽ ഏകദേശം 50 പേരുമായി ടേക്ക് ഓഫ് ചെയ്ത യാത്രാവിമാനവുമായുള്ള ബന്ധം എയർ ട്രാഫിക് കൺട്രോളർമാർക്ക് നഷ്ടമായി. എഎൻ - 24 യാത്രാവിമാനവുമായുള്ള ബന്ധം നഷ്ടമായതായി പ്രാദേശിക ഗവർണർ അറിയിച്ചു. വിമാനത്തിനായി ഊർജിതമായ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സൈബീരിയ ആസ്ഥാനമായുള്ള അങ്കാറ എന്ന എയർലൈൻസിന്‍റേതാണ് വിമാനം.

ചൈന അതിർത്തിയോട് ചേർന്നുള്ള അമുർ മേഖലയിലെ ടൈൻഡ എന്ന ലക്ഷ്യസ്ഥാനത്തേക്ക് അടുക്കുമ്പോളാണ് റഡാർ സ്ക്രീനുകളിൽ നിന്ന് അപ്രത്യക്ഷമായതെന്ന് പ്രാദേശിക എമർജൻസി മന്ത്രാലയം വ്യക്തമാക്കി. അഞ്ച് കുട്ടികളടക്കം 43 യാത്രക്കാരും ആറ് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നതായി റീജിയണൽ ഗവർണർ വാസിലി ഓർലോവ് ടെലിഗ്രാമിലൂടെ അറിയിച്ചു.

വിമാനം കണ്ടെത്താൻ ആവശ്യമായ എല്ലാ സേനകളെയും ഉപകരണങ്ങളെയും വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, എമ‍ർജൻസി മന്ത്രാലയം നൽകുന്ന കണക്കനുസരിച്ച് ഏകദേശം 40 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഉസ്മാൻ ഹാദിയുടെ മൃതദേഹം ധാക്കയിലെത്തിച്ചു, അന്ത്യാഞ്ജലിയർപ്പിക്കാൻ വൻ ജനാവലി; സംസ്‌കാരം നാളെ
വീണ്ടും പാകിസ്താൻ സൈനിക ക്യാമ്പിൽ ചാവേറുകൾ, വസീറിസ്ഥാനെ വിറപ്പിച്ച് വൻ സ്ഫോടനവും വെടിവയ്പ്പും, നാല് മരണം