
ബീയജിംഗ്: നിലവിലെ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങിന്റെ മുൻഗാമിയായ മുൻ ചൈനീസ് പ്രസിഡന്റ് ഹു ജിന്റാവോയെ ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ നിന്നും ബലമായി പുറത്താക്കിയെന്ന് സൂചിപ്പിക്കുന്ന വീഡിയോകള്‍ പ്രചരിക്കുന്നു. ശനിയാഴ്ച നടന്ന ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിന്റെ സമാപന ചടങ്ങിലെ ദൃശ്യങ്ങളാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്.
79 കാരനായ ഹു ജിന്‍റാവോ. ഷി ജിൻപിങ്ങിന്റെ ഇടതുവശത്ത് ഇരുന്നിരുന്നത്. അതേ സമയം രണ്ടുപേര്‍ എത്തി ബീജിംഗിലെ ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിൾ എന്ന പ്രധാന ഓഡിറ്റോറിയത്തിന്‍റെ സ്റ്റേജിൽ നിന്ന് അദ്ദേഹത്തിന്‍റെ കൈയ്യില്‍ പിടിച്ചു കൊണ്ടുപോകുന്നത് കാണാം. ഷി ജിൻപിങ്ങിന്‍റെ തോളില്‍ തട്ടി എന്തോ ഹു ജിന്റാവോ പറയാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.
സോഷ്യൽ മീഡിയയിൽ വ്യാപകമായി ഹു ജിന്റാവോയെ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയെന്ന പേരില്‍ ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഒരു ഏജന്‍സിയും ഈ വീഡിയോയുടെ യാഥാര്‍ത്ഥ്യം വെളിവാക്കിയിട്ടില്ല. ചൈനീസ് ടിവി പ്രക്ഷേപണം ചെയ്ത പാര്‍ട്ടി കോണ്‍ഗ്രസ് സമാപനത്തിന്‍റെ ലൈവിലും ഈ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് വിവരം.
ഹുവിന് അസുഖം ബാധിച്ചിരിക്കാം എന്ന പ്രാഥമിക ഊഹാപോഹങ്ങൾ പറയുന്നത്. വീഡിയോയില്‍ തന്നെ അദ്ദേഹം വിളറിയ രീതിയിലാണ് കാണുന്നത്. മാർഷലുകളുടെ അകമ്പടിയോടെ പുറത്തേക്ക് കൊണ്ടുപോകുന്നതിന്‍റെ ഇടയില്‍ മാര്‍ഷലുമാരോട് എതിര്‍പ്പ് കാണിച്ചുവെന്നാണ് ചിലര്‍ ദൃശ്യങ്ങള്‍ കാണിച്ച് വിശദീകരിക്കുന്നത്.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വിഭാഗീതയുമായി ഹുവിന്‍റെ പോക്കിന് ബന്ധമുണ്ടെന്ന വാദവും പാശ്ചത്യ മാധ്യമങ്ങള്‍ അടക്കം പങ്കുവയ്ക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് യൂത്ത് ലീഗ് പശ്ചാത്തലമുള്ള അംഗങ്ങൾ ഉൾപ്പെടുന്ന "തുവൻപായ്" അല്ലെങ്കിൽ പോപ്പുലിസ്റ്റുകൾ എന്ന് വിളിക്കപ്പെടുന്ന ഗ്രൂപ്പിന്റെ നേതാവാണ് ഹു. എല്ലാ അധികാരവും കൈയ്യാളാനുള്ള അശ്രാന്ത പരിശ്രമത്തിലുള്ള ഇപ്പോഴത്തെ പ്രസിഡന്‍റ് ഷി ജിൻപിങ്ങിന്റെ തന്റെ ഗ്രൂപ്പിനുമെതിരായി കാണുന്ന വിഭാഗമാണ് "തുവൻപായ്".
ഷി അധികാരത്തിൽ വന്നതുമുതൽ, അദ്ദേഹത്തിന്റെ കീഴിലുള്ള "ചില്‍ഡ്രന്‍സ് ഓഫ് റെവല്യുഷണറീസ്' എന്ന വിഭാഗം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിലെ മറ്റ് ഗ്രൂപ്പുകളെ പാർശ്വവൽക്കരിച്ച് വരുകയാണ്. തുവാൻപായ്, ഷാങ്ഹായ് ഗ്യാങ്", ഷെങ് ക്വിംഗ്‌ഹോങ് ഈ ഗ്രൂപ്പുകള്‍ എല്ലാം ഇത്തരത്തില്‍ പെട്ടതാണ്.
ഹുവിനെ ഗ്രേറ്റ് ഹാളിൽ നിന്ന് പുറത്തുപോയി മണിക്കൂറുകള്‍ക്കുള്ളില്‍. തുവാൻപായ് ഗ്രൂപ്പിലെ മറ്റ് രണ്ട് മുതിർന്ന നേതാക്കളായ ലീ കെകിയാങ്, ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസിന്റെ തലവനായ വാങ് യാങ് എന്നിവരെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സെൻട്രൽ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതും ഇതുമായി ചേര്‍ത്ത് വായിക്കണം എന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നത്..
പാര്‍ട്ടികോണ്‍ഗ്രസ് ഉദ്ഘാടനത്തിനിടെ ഹു ജിന്റാവോ അൽപ്പം അസ്ഥിരനായി കാണപ്പെടുകയും കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച കോണ്‍ഗ്രസിന്‍റെ അതേ വേദിയിൽ അന്ന് കയറാന്‍ ഇദ്ദേഹത്തെ സഹായികള്‍ സഹായിച്ചുവെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി യോഗം പാർട്ടിയുടെ ഭരണഘടനയിൽ വരുത്തിയ ഭേദഗതികളോടെയാണ് സമാപിച്ചത്. ഈ മാറ്റങ്ങൾ പാർട്ടിയിൽ ഷി ജിൻപിങ്ങ് തന്‍റെ സ്ഥാനം വീണ്ടും ഉറപ്പിച്ചു.