
കറാച്ചി: തലേദിവസം മറവുചെയ്ത സ്ത്രീയുടെ മൃതദേഹം കുഴിച്ചെടുത്ത് അജ്ഞാതന്‍ ബലാത്സംഗം ചെയ്തു. കറിച്ചിയിലെ ലന്ധിയിലാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. ശനിയാഴ്ച ഇസ്മായില്‍ ഗോത്തിലെ ശ്‌മശാനത്തിലാണ് മൃതദേഹം അടക്കം ചെയ്തത്. പിറ്റേന്ന് മൃതദേഹം കുഴിച്ചെടുത്താണ് അജ്ഞാതര്‍ ബലാത്സംഗം ചെയ്തത്.
ശ്‌മശാനത്തിന് പുറത്ത് മൃതദേഹം കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് സ്ത്രീയുടെ ബന്ധുക്കളെ വിവരമറിയിച്ചത്. ശവക്കുഴി മൂടിയിരുന്ന സ്ലാബ് നായ ഇളക്കിമാറ്റിയെന്നാണ് ശ്മശാനം സൂക്ഷിപ്പുകാരന്‍ സ്ത്രീയുടെ കുടുംബത്തോട് പറഞ്ഞത്.
എന്നാല്‍ ഇത് വിശ്വസിക്കാന്‍ തയ്യാറാകാതിരുന്ന സ്ത്രീയുടെ ബന്ധുക്കള്‍ പൊലീസിനെ സമീപിച്ചു. നായക്ക് എടുത്തുമാറ്റാന്‍ മാത്രം ചെറുതല്ല സ്ലാബെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കള്‍ പൊലീസിനെ സമീപിച്ചതോടെ ശ്മശാനം സൂക്ഷിപ്പുകാരന്‍ ഒളിവിലാണ്.
അതേസമയം സംഭവത്തില്‍ നിയമപരാമായി പരാതി നല്‍കാന്‍ താത്പര്യമില്ലെന്നാണ് ബന്ധുക്കള്‍ അറിയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ ഇത്തരം പ്രവര്‍ത്തികള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ വേണമെന്നും അവര്‍ ആവശ്യപ്പെട്ടതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam