ബ്രിട്ടനിൽ ഭീകരാക്രമണം നടത്താൻ ​ഗൂഢാലോചന, നാല് ഇറാനിയൻ പൗരന്മാർ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

Published : May 04, 2025, 06:05 PM IST
ബ്രിട്ടനിൽ ഭീകരാക്രമണം നടത്താൻ ​ഗൂഢാലോചന, നാല് ഇറാനിയൻ പൗരന്മാർ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

Synopsis

ബ്രിട്ടനിലെ വിവിധ സ്ഥലങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. 

ലണ്ടൻ: ബ്രിട്ടനിൽ ഭീകരാക്രമണം നടത്താൻ പദ്ധതിട്ടെന്നാരോപിച്ച് നാല് ഇറാനിയൻ പൗരന്മാർ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ. ഭീകരവാദ ​ഗൂഢാലോചന ആരോപിച്ച് തീവ്രവാദ കുറ്റകൃത്യങ്ങൾ ആരോപിച്ചാണ് ബ്രിട്ടണിലെ തീവ്രവാദ വിരുദ്ധ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തതെന്ന്  മെട്രോപൊളിറ്റൻ പൊലീസ് ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു. സ്വിൻഡൺ, പടിഞ്ഞാറൻ ലണ്ടൻ, സ്റ്റോക്ക്പോർട്ട്, റോച്ച്ഡെയ്ൽ, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ലണ്ടനിലെ ഇറാൻ എംബസി അറസ്റ്റിനോട് ഇതുവരെ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല. അന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് കൂടുതൽ അപകടസാധ്യതയുണ്ടോ എന്ന് തിരിച്ചറിയുന്നതിനും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും മെറ്റ് കൗണ്ടർ ടെററിസം കമാൻഡ് മേധാവി കമാൻഡർ ഡൊമിനിക് മർഫി പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുതുവർഷ ദിനത്തിൽ തന്നെ ഡീസൽ വില കുത്തനെ കൂട്ടി, ഒപ്പം പാചക വാതക വിലയും വർധിപ്പിച്ച് സൗദി
ഈ കാര്യത്തിൽ അൽപ്പം അന്ധവിശ്വാസമുണ്ട്, കൈകളിലെ ആ പാടുകളുടെ കാരണം വെളിപ്പെടുത്തി ട്രംപ്; 'അമിത ആസ്പിരിൻ ഉപയോഗം'