ഫുജൈറയിൽ ശക്തമായ സ്ഫോടനശബ്ദം, കർശന നിർദ്ദേശം നൽകി അധികൃതർ; മിസൈൽ, ഡ്രോൺ അവശിഷ്ടങ്ങൾക്കടുത്ത് പോകരുത്, ചിത്രങ്ങൾ പകർത്തരുത്

Published : May 08, 2026, 12:07 PM IST
missile debris

Synopsis

ഫുജൈറയിൽ കേട്ട ഉഗ്രസ്ഫോടന ശബ്ദങ്ങൾ ശത്രുക്കളുടെ മിസൈലുകളും ഡ്രോണുകളും തകർത്തതിന്റേതാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും സംശയാസ്പദമായ വസ്തുക്കൾ കണ്ടാൽ 999-ൽ അറിയിക്കണമെന്നും നാഷണൽ എമർജൻസി അതോറിറ്റി നിർദ്ദേശിച്ചു. രാജ്യത്തിന്റെ വ്യോമപരിധി പൂർണ്ണമായും സുരക്ഷിതമാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഫുജൈറ: വെള്ളിയാഴ്ച പുലർച്ചെ ഫുജൈറയുടെ വിവിധ ഭാഗങ്ങളിൽ കേട്ട ശക്തമായ സ്ഫോടനശബ്ദങ്ങൾ മിസൈലുകളെയും ഡ്രോണുകളെയും വിജയകരമായി തകർത്തതിനെ തുടർന്നാണെന്ന് ഫുജൈറ മീഡിയ ഓഫീസ് അറിയിച്ചു. യുഎഇ ലക്ഷ്യമിട്ടെത്തിയ ശത്രുക്കളുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ തകർക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലെ വ്യാജവാർത്തകളിൽ വഞ്ചിതരാകാതെ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്ന് ആവർത്തിക്കുകയാണ് അധികൃതർ.

ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സുരക്ഷിതമായ ഇടങ്ങളിൽ തന്നെ തുടരണമെന്നും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അതോറിറ്റി നിർദ്ദേശിച്ചു. മിസൈലുകളോ ഡ്രോണുകളോ തകർന്നു വീഴുമ്പോഴുണ്ടാകുന്ന അവശിഷ്ടങ്ങൾക്ക് സമീപം പോകാനോ അവ സ്പർശിക്കാനോ ഫോട്ടോ എടുക്കാനോ പാടില്ല. സ്പെഷ്യലൈസ്ഡ് ടീമുകൾക്ക് മാത്രമേ ഇത്തരം ഇടങ്ങളിൽ പരിശോധന നടത്താൻ അനുമതിയുള്ളൂ. സംശയാസ്പദമായ വസ്തുക്കളോ അവശിഷ്ടങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 999 എന്ന നമ്പറിൽ വിളിച്ച് അധികൃതരെ അറിയിക്കണം.

യുഎഇയുടെ വ്യോമപരിധി പൂർണമായും സുരക്ഷിതമാണെന്നും ഏത് വെല്ലുവിളിയെയും നേരിടാൻ പ്രതിരോധ മന്ത്രാലയം സജ്ജമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. മേഖലയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും കനത്ത ജാഗ്രത തുടരും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമേരിക്ക പറഞ്ഞതൊന്നുമല്ല കണക്ക്, ഇറാൻ തൊടുത്ത മിസൈലുകളും ഡ്രോണുകളും യുഎസ് താവളങ്ങളിൽ വിനാശം വിതച്ചെന്ന് റിപ്പോര്‍ട്ട്, സാറ്റലൈറ്റ് ദൃശ്യങ്ങൾ
ഭർത്താക്കന്മാർക്കൊപ്പം ഐഎസിൽ ചേരാൻ പോയി, ക്യാമ്പുകളിൽ അടിമ ജീവിതം ​ഗത്യന്തരമില്ലാതെ നാട്ടിലേക്ക് മടങ്ങി മൂന്ന് യുവതികൾ, അറസ്റ്റ് ചെയ്ത് ഓസ്ട്രേലിയ