കശ്മീരികളെയും സിഖുകാരെയും നിരീക്ഷിച്ചു: റോ ഉദ്യോഗസ്ഥന് ജര്‍മ്മനിയില്‍ തടവുശിക്ഷ

By Web TeamFirst Published Dec 13, 2019, 6:18 PM IST
Highlights

2015 ലാണ് മന്മോഹന്‍‘റോ’യിലെത്തിയത്. കശ്മീരികളെ നിരീക്ഷിക്കുക എന്നതായിരുന്നു ഏല്പ്പിച്ച ദൗത്യം

ദില്ലി: കശ്മീരികളെയും സിഖുകാരെയും നിരീക്ഷിച്ചതിന് റോ ഉദ്യോഗസ്ഥനും ഭാര്യയ്ക്കും ജര്‍മ്മനിയില്‍ ശിക്ഷ വിധിച്ചു. ഇന്ത്യക്കാരായ മന്മോഹനെയും ഭാര്യ കന്വാള് ജിത്തിനെയുമാണ് കോടതി ശിക്ഷിച്ചത്.

മന്മോഹന് 18 മാസം തടവും ഭാര്യക്ക് 7000 യൂറോ പിഴയുമാണ് ശിക്ഷ.  2015 ലാണ് മന്മോഹന്‍‘റോ’യിലെത്തിയത്. കശ്മീരികളെ നിരീക്ഷിക്കുക എന്നതായിരുന്നു ഏല്പ്പിച്ച ദൗത്യം. എന്നാല്‍, സിഖ് ആരാധനാലയങ്ങളിലെ ആഭ്യന്തര കാര്യങ്ങള് പോലും ഇവര് ചോര്ത്തി നല്കി.

 2017 മുതല് ഇന്ത്യന് ഇന്റലിജന്സ് ഉദ്യോഗസ്ഥരുമായി ഇവര്‍ സ്ഥിരം യോഗം ചേരുമായിരുന്നു. മാസം 200 യൂറോയാണ് ചാര പ്രവര്ത്തിക്ക് പ്രതിഫലമായി ഇവര്‍ക്ക് ലഭിച്ചിരുന്നത്

click me!