ഗ്ലോബൽ വില്ലേജ് വീണ്ടും തുറക്കുന്നു; ഔദ്യോഗിക സ്ഥിരീകരണം പുറത്തുവിട്ട് അധികൃതർ, സന്ദർശകരെ ഏപ്രിൽ 20 മുതൽ സ്വീകരിക്കും

Published : Apr 19, 2026, 11:00 AM IST
Dubai Global Village

Synopsis

മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം ദുബായിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20 മുതൽ വീണ്ടും തുറക്കുന്നു. എല്ലാ ദിവസവും വൈകുന്നേരം 5 മണി മുതൽ അർധരാത്രി 12 മണി വരെ പ്രവർത്തിക്കുന്ന ഇവിടെ, 90-ൽ അധികം രാജ്യങ്ങളുടെ പവലിയനുകളും നിരവധി വിനോദങ്ങളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.

ദുബായ്: മാസങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ദുബായിലെ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജ് വീണ്ടും സന്ദർശകർക്കായി തുറക്കുന്നു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി അടച്ചിട്ടിരുന്ന ഈ വിനോദസഞ്ചാര കേന്ദ്രം ഏപ്രിൽ 20 തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണി മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. എല്ലാ ദിവസവും വൈകുന്നേരം 5 മണി മുതൽ അർധരാത്രി 12 മണി വരെയാണ് പ്രവർത്തന സമയം. 

ഗ്ലോബൽ വില്ലേജിന്‍റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ സന്തോഷവാർത്ത പുറത്തുവിട്ടത്. 'ഞങ്ങളും നിങ്ങളെ മിസ്സ് ചെയ്തിരുന്നു! ഗ്ലോബൽ വില്ലേജ് തിരിച്ചെത്തിയിരിക്കുന്നു' എന്നാണ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 5 മണി മുതൽ നിങ്ങളെ സ്വാഗതം ചെയ്യാൻ ഞങ്ങൾക്ക് കാത്തിരിക്കാനാവില്ലെന്നും ഇൻസ്റ്റാഗ്രാം കുറിപ്പിൽ പറയുന്നു. കൃത്യമായ വിവരങ്ങൾക്കായി ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളെ മാത്രം ആശ്രയിക്കാൻ സന്ദർശകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

മേഖലയിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഗ്ലോബൽ വില്ലേജ് ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ താത്കാലികമായി അടച്ചിട്ടിരുന്നത്. സാധാരണഗതിയിൽ മെയ് മാസം വരെയാണ് സീസൺ നീണ്ടുനിൽക്കാറുള്ളത് എന്നതിനാൽ ഈ തിരിച്ചുവരവ് സന്ദർശകർക്ക് വലിയ ആവേശമാണ് നൽകുന്നത്. ദുബായ് ഹോൾഡിംഗ് എന്‍റർടെയിന്‍മെന്‍റിന്‍റെ ഭാഗമായ ഗ്ലോബൽ വില്ലേജ് 1997-ലാണ് ആരംഭിച്ചത്. കഴിഞ്ഞ സീസണിൽ (സീസൺ 29) റെക്കോർഡ് നേട്ടമായി 1.05 കോടി സന്ദർശകരാണ് ഇവിടെ എത്തിയത്. ഇത്തവണത്തെ 30-ാം സീസണിലും വിപുലമായ കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്. 90ലധികം രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 30 സാംസ്കാരിക പവലിയനുകൾ. 3,500ലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ. 250ലേറെ ഡൈനിംഗ് ഓപ്ഷനുകൾ. നൂറുകണക്കിന് തത്സമയ പ്രകടനങ്ങൾ, കൂടാതെ 'കാർണിവലിൽ' 200ലധികം റൈഡുകളും ഗെയിമുകളും ഒരുക്കിയിട്ടുണ്ട്. സന്ദർശകർക്ക് മികച്ച അനുഭവം നൽകാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചരിത്രപരമായ തീരുമാനം! സ്വവർഗ വിവാഹങ്ങൾക്ക് ആശിർവാദം നൽകാൻ അനുമതി നൽകി ചർച്ച് ഇൻ വെയ്‌ൽസ്
വെടിവെയ്പ്പിനിടയിലും ഇന്ത്യൻ കപ്പൽ ഹോര്‍മുസ് കടലിടുക്ക് കടന്നു; കരുതലോടെ നീങ്ങാൻ ഇന്ത്യ, വിഷയം പരിഹരിക്കുമെന്ന് ഇറാൻ