ഇറാന്‍റെ പുതിയ പരമോന്നത നേതാവായ അയാത്തൊള്ള മുജ്തബ ഖമനേയി എന്തുകൊണ്ട് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നില്ല എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു
ടെഹ്റാൻ: ഇറാന്‍റെ പുതിയ പരമോന്നത നേതാവായ അയാത്തൊള്ള മുജ്തബ ഖമനേയി എന്തുകൊണ്ട് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നില്ല എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. മുൻ പരമോന്നത നേതാവ് അലി ഖമനേയിയുടെ വേർപാടിന് ശേഷം ചുമതലയേറ്റ മുജ്തബ ഖമനേയിക്ക് ഫെബ്രുവരിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റതാണ് പൊതുവേദികളിൽ നിന്ന് മാറിനിൽക്കാൻ കാരണമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.
ആക്രമണത്തിൽ മൊജ്തബ ഖമേനിയുടെ മുഖത്തും ചുണ്ടുകളിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇത് സംസാരിക്കാൻ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അദ്ദേഹത്തിന് പ്ലാസ്റ്റിക് സർജറി ഉൾപ്പെടെയുള്ള തുടർ ചികിത്സകൾ ആവശ്യമാണെന്നാണ് പുറത്തുവന്ന വാർത്തകൾ. ഇറാൻ ആരോഗ്യ മന്ത്രി മുഹമ്മദ് റെസ സഫർഗന്ദി, പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ എന്നിവരുടെ മേൽനോട്ടത്തിലാണ് ചികിത്സ പുരോഗമിക്കുന്നത്. അദ്ദേഹത്തെ സന്ദർശിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ വൈദ്യസംഘത്തിന് മാത്രമാണ് അദ്ദേഹത്തിന്‍റെ അടുത്തേക്ക് പ്രവേശനമുള്ളത്.
നിലവിൽ പൊതുവേദികളിൽ എത്തിയില്ലെങ്കിലും ഭരണപരമായ കാര്യങ്ങളിൽ അദ്ദേഹം നിർണ്ണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നുണ്ടെന്നാണ് ഇറാനിയൻ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.










