പുതിയ എസിയും ഫ്രിഡ്ജും വാങ്ങാൻ സർക്കാർ സഹായം, 50% വരെ സബ്സിഡി പ്രഖ്യാപിച്ച് ഈ രാജ്യം

Published : Jun 21, 2022, 10:39 PM IST
പുതിയ എസിയും ഫ്രിഡ്ജും വാങ്ങാൻ സർക്കാർ സഹായം, 50%  വരെ സബ്സിഡി പ്രഖ്യാപിച്ച് ഈ രാജ്യം

Synopsis

രാജ്യത്തെ വൈദ്യുതി ക്ഷാമം കുറയ്ക്കാനാണ് വൈദ്യുതി ഉപഭോ​ഗം കൂടുതലാവശ്യമായ പഴയ ഉപകരണങ്ങൾ മാറ്റി പുതിയത് വാങ്ങാൻ സർക്കാർ സബ്സിഡി നൽകുന്നത്. 

ഏഥൻസ്: വീട്ടിലെ പഴയ ഫ്രിഡ്ജും എയ‍ർകണ്ടീഷണറുമെല്ലാം മാറ്റി പുതിയതൊരെണ്ണം വാങ്ങാൻ സർക്കാർ സബ്സിഡി ലഭിച്ചാലോ, എപ്പോൾ മാറ്റിയെന്ന് ചോദിച്ചാൽ മതിയല്ലേ. അങ്ങനെ ഒരു അവസരം കിട്ടിയിരിക്കുന്നത് ​ഗ്രീക്ക് ജനതയ്ക്കാണ്. രാജ്യത്തെ വൈദ്യുതി ക്ഷാമം കുറയ്ക്കാനാണ് വൈദ്യുതി ഉപഭോ​ഗം കൂടുതലാവശ്യമായ പഴയ ഉപകരണങ്ങൾ മാറ്റി പുതിയത് വാങ്ങാൻ സർക്കാർ സബ്സിഡി നൽകുന്നത്. 

മറ്റ് പല യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെയും പോലെ, ഗ്രീസിനെയും കുതിച്ചുയരുന്ന ഊർജ ചെലവ് പിടിമുറുക്കുകയാണ്. റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശത്തെ തുടർന്ന് യൂറോപ്പിലെ നിരവധി രാജ്യങ്ങളിലേക്കുള്ള വാതക പ്രവാഹം വെട്ടിക്കുറച്ചതിനെത്തുടർന്ന് ഈ പ്രവണത കൂടുതൽ വഷളായി വരികയാണ്. കഴിഞ്ഞ വർഷം മുതൽ, സബ്‌സിഡികൾ ഉൾപ്പെടെ ഏകദേശം 7 ബില്യൺ യൂറോയുടെ മൊത്തം ചിലവിൽ രാജ്യം നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.

ഗ്രീക്ക് കുടുംബങ്ങൾക്ക് മൂന്ന് പുതിയ, കൂടുതൽ ഊർജ്ജക്ഷമതയുള്ള ഉപകരണങ്ങൾ - എയർ കണ്ടീഷണറുകൾ, റഫ്രിജറേറ്ററുകൾ അല്ലെങ്കിൽ ഫ്രീസറുകൾ - വാങ്ങാം. കൂടാതെ ഓരോ ഉപകരണത്തിനും വിലയുടെ 30% മുതൽ 50% വരെ സബ്‌സിഡി ലഭിക്കുമെന്ന് ഊർജ മന്ത്രി കോസ്റ്റാസ് സ്‌ക്രെകാസ് ടെലിവിഷൻ പ്രസ്താവനയിൽ പറഞ്ഞു. ഈ സംരംഭത്തിന് 150 മില്യൺ യൂറോ (158 മില്യൺ ഡോളർ) ചിലവ് പ്രതീക്ഷിക്കുന്നു. ഇതിന് യൂറോപ്യൻ യൂണിയൻ ഫണ്ടുകളിൽ നിന്ന് ധനസഹായം ലഭിക്കും. 

PREV
click me!

Recommended Stories

ഞെട്ടിക്കുന്ന വീഡിയോ! അടിയന്തിര ലാന്‍ഡിംഗ് നടത്തിയ ചെറുവിമാനം കാറിലിടിച്ചു, അപകടം ഫ്ലോറിഡയിൽ, കാർ യാത്രക്കാരിക്ക് പരിക്ക്
16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന ആദ്യ രാജ്യമായി ഓസ്‌ട്രേലിയ, സമൂഹ മാധ്യമങ്ങൾക്ക് പുറത്തായി 25 ലക്ഷത്തോളം കൗമാരക്കാർ