അമേരിക്കന്‍ ഉപരോധം നേരിടുന്ന ഇബ്രാഹിം റയ്‌സി പുതിയ ഇറാന്‍ പ്രസിഡന്റായേക്കും

Web Desk   | Asianet News
Published : Jun 19, 2021, 03:48 PM ISTUpdated : Jun 19, 2021, 03:49 PM IST
അമേരിക്കന്‍ ഉപരോധം നേരിടുന്ന ഇബ്രാഹിം റയ്‌സി പുതിയ ഇറാന്‍ പ്രസിഡന്റായേക്കും

Synopsis

ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍, കടുത്ത നിലപാടുകള്‍ക്ക് പേരുകേട്ട നീതിന്യായ വകുപ്പ് മേധാവി ഇബ്രാഹിം റയ്‌സി ബഹുദൂരം മുന്നില്‍. അമേരിക്കയുടെ ഉപരോധം നേരിടുന്ന റെയ്‌സി ഇറാന്റെ പുതിയ പ്രസിഡന്റായേക്കുമെന്നാണ് സൂചന

തെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍, കടുത്ത നിലപാടുകള്‍ക്ക് പേരുകേട്ട നീതിന്യായ വകുപ്പ് മേധാവി ഇബ്രാഹിം റയ്‌സി ബഹുദൂരം മുന്നില്‍. അമേരിക്കയുടെ ഉപരോധം നേരിടുന്ന റെയ്‌സി ഇറാന്റെ പുതിയ പ്രസിഡന്റായേക്കുമെന്നാണ് സൂചന. 90 ശതമാനം വോട്ടുകളും രേഖപ്പെടുത്തിക്കഴിഞ്ഞതിനെ തുടര്‍ന്നാണ് റയ്‌സി മുന്നിലെത്തിയത്. 

ഇതുവരെ എണ്ണിയ 28.6 മില്യന്‍ വോട്ടുകളില്‍ റയ്‌സി 17.8 മില്യന്‍ വോട്ട് നേടിഴ തീവ്രനിലപാടുകാരനാായ ഇസ്‌ലാമിക് റവല്യൂഷനറി ഗാര്‍ഡ്‌സ് മുന്‍ മേധാവി മുഹ്‌സിന്‍ റിസായി 3.3 മില്യന്‍ വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തുണ്ട്. സ്ഥാനാര്‍ത്ഥിപ്പട്ടികയിലെ മിതവാദിയായ മുന്‍ സെന്‍ട്രല്‍ ബാങ്ക്് മേധാവി അബ്ദുന്നാസര്‍ ഹിമ്മത്തി  2.4 ലക്ഷം വോട്ടുകള്‍ നേടി. യാഥാസ്ഥിതിക കക്ഷിക്കാരനായ ആമിര്‍ ഹുസൈന്‍ ഖാസി സാദിഹ് ഒരു മില്യന്‍ വോട്ടിലേറെ നേടി. നിലവിലെ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ പാര്‍ട്ടിക്കാരായ പ്രമുഖ നേതാക്കള്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ വിലക്കിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ടിരുന്നു.  

അഴിമതിവിരുദ്ധത ചൂണ്ടിക്കാട്ടിയാണ് റയ്‌സി മല്‍സരരംഗത്തു വന്നത്. പരമോന്നത നേതാവായ ആയത്തുല്ല അലി ഖാംനയിയുടെ വിശ്വസ്തനാണ് റയ്സി. വര്‍ഷങ്ങളായി സര്‍ക്കാര്‍ പ്രോസിക്യൂട്ടറായി പ്രവര്‍ത്തിച്ച റയ്‌സി  2019-ലാണ് നീതിന്യായ വകുപ്പ് മേധാവിയായി നിയമിതനായത്. 1980-കളില്‍ ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാരെ വധശിക്ഷയ്ക്കു വിധിച്ച സംഭവത്തിന്റെയും 2009-ലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം അടിച്ചമര്‍ത്തിയതിന്റയും സൂത്രധാരനായിരുന്നു റയ്‌സി. 

ാഷ്ട്രീയ തടവുകാര്‍ക്ക് വധശിക്ഷ വിധിച്ച സംഭവങ്ങളെ തുടര്‍ന്നാണ് അമേരിക്ക മനുഷ്യാവകാശ ലംഘന കുറ്റം ചുമത്തി റയ്സിക്ക് ഉപരോധം ഏര്‍പ്പെടുത്തിയത്.  സര്‍ക്കാറിന് അനഭിമതരായ അയ്യായിരം രാഷ്ട്രീയ തടവുകാരെ വധശിക്ഷ വിധിച്ച സംഭവത്തിലെ സൂത്രധാരനാണ് റയ്‌സിയെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബോണ്ടി വെടിവയ്പിലെ അക്രമികളിലൊരാൾ ഇന്ത്യക്കാരനെന്ന് റിപ്പോർട്ട്, നവംബറിൽ ഫിലിപ്പീൻസിലെത്തിയതും ഇന്ത്യൻ പാസ്പോർട്ടിൽ
1700കളിൽ നിന്ന് തിരികെ വന്നൊരു വാക്ക്! സർവ്വം 'ചെളി' മയമായ എഐ ലോകം: മെറിയം-വെബ്സ്റ്ററിന്‍റെ ഈ വർഷത്തെ വാക്ക് 'സ്ലോപ്പ്'