സൗദി അറേബ്യയിലെ മദീന ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഹൂതികൾ; ആക്രമണം പ്രതിരോധ സേന തകർത്തു

Published : Nov 06, 2026, 10:49 AM IST
houthi attack

Synopsis

സൗദി അറേബ്യയിലെ മദീന ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഹൂതികൾ. ഹൂതി ഭീകരർ തൊടുത്ത ബാലിസ്റ്റിക് മിസൈൽ വ്യോമസേന വിജയകരമായി തകർത്തു. വ്യോമപ്രതിരോധ സേനയുടെ കൃത്യസമയത്തുള്ള ഇടപെടലിലൂടെയാണ് മിസൈൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ തകർത്തത്.

റിയാദ്: സൗദി അറേബ്യയിലെ മദീന മേഖലയെ ലക്ഷ്യമാക്കി ഹൂതി ഭീകരർ തൊടുത്ത ബാലിസ്റ്റിക് മിസൈൽ വ്യോമസേന വിജയകരമായി തകർത്തു. യെമനിലെ സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികിയാണ് വ്യാഴാഴ്ച ഇക്കാര്യം അറിയിച്ചത്. വ്യോമപ്രതിരോധ സേനയുടെ കൃത്യസമയത്തുള്ള ഇടപെടലിലൂടെയാണ് മിസൈൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ തകർത്തത്.

'ഭീകര സംഘടനയായ ഹൂതി മിലിഷ്യ മദീന മേഖലയ്ക്ക് നേരെ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ സൗദി വ്യോമപ്രതിരോധ സേന തടയുകയും നശിപ്പിക്കുകയും ചെയ്ത'തായി സഖ്യസേന വക്താവ് തുർക്കി അൽ-മാലികി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ സൗദിയുടെ കിഴക്കൻ പ്രവിശ്യയ്ക്ക് മുകളിലൂടെ പോയ ഹൂതികൾ തൊടുത്ത ഒരു ഡ്രോണും വ്യോമസേന വെടിവെച്ചിട്ടതായി സഖ്യസേന അറിയിച്ചു. മേഖലയിലെ വ്യോമാതിർത്തിയിലും പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ കർശനമാക്കിയിട്ടുണ്ട്.

ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു

ഒക്ടോബർ 10-ന് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഒരു ഇന്ത്യൻ പൗരൻ കൂടി മരിച്ചു. സംഭവത്തിൽ റിയാദിലെ ഇന്ത്യൻ എംബസി ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ദുരന്തസമയത്തു മുതൽ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നുവെന്നും, ഈ പ്രയാസകരമായ ഘട്ടത്തിലും കുടുംബത്തിനൊപ്പം ഉറച്ചുനിൽക്കുമെന്നും എംബസി അറിയിച്ചു. പരേതന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഹൃദയപൂർവ്വമായ അനുശോചനങ്ങൾ അറിയിച്ച എംബസി, കുടുംബത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനോ റിയാദിൽ സംസ്കാര ചടങ്ങുകൾ നടത്തുന്നതിനോ ആവശ്യമായ എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്നും വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രംപ് ഭരണകൂടത്തിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷം,റൂബിയോ സ്ഥാനം ഒഴിഞ്ഞേക്കും, ലക്ഷ്യം 2028 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്, വാൻസിന് എതിരാളിയാകും?
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു, പുതിയ പ്രധാനമന്ത്രിയായേക്കും; പ്രഖ്യാപനം തിങ്കളാഴ്ചയെന്ന് പ്രസിഡന്‍റ്