ഇടക്കാല തെരഞ്ഞെടുപ്പിൽ കനത്ത തോൽവി, പിന്നാലെ വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

Published : Nov 07, 2026, 08:25 AM IST
us midterm election 2026 donald trump democrats historic victory congress results

Synopsis

സൂസി വൈൽസിന് പകരമാണ് ട്രംപിന്റെ വിശ്വസ്തനും കുടിയേറ്റവിരുദ്ധ നയങ്ങളുടെ ശില്പിയുമായ മില്ലർ ഈ പദവിയിലെത്തുന്നത്. സൂസി പ്രചാരണരംഗത്തേക്ക് മാറും.

ന്യൂയോർക്ക്: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസിനെ മാറ്റി, തന്റെ ഏറ്റവും വിശ്വസ്തരിൽ ഒരാളായ സ്റ്റീഫൻ മില്ലറെ ആ സ്ഥാനത്തേക്ക് നിയമിക്കുന്നു. ട്രംപിന്റെ രണ്ടാം ഭരണകാലത്തെ ഏറ്റവും നിർണായകമായ അധികാരമാറ്റങ്ങളിലൊന്നാണിത്.സൂസി വൈൽസിനെ മാറ്റി തീവ്ര നിലപാടുകാരനായ സ്റ്റീഫൻ മില്ലറാണ് പദവിയേൽക്കുന്നത്.വിവാദ അതിർത്തി നിയന്ത്രണങ്ങളുടെയും നാടുകടത്തൽ പദ്ധതികളുടെയും മുഖ്യ ശില്പിയാണ് ചീഫ് ഓഫ് സ്റ്റാഫ് പദവിയിലേക്ക് എത്തുന്നത്. പദവി വിട്ടൊഴിയുന്ന സൂസി വൈൽസ് ട്രംപിന്റെ രാഷ്ട്രീയ പ്രചാരണ വിഭാഗത്തിലേക്ക് മാറും. വെള്ളിയാഴ്ച ഫ്ലോറിഡയിലേക്ക് നടത്തിയ സന്ദർശനത്തിൽ 41കാരനായ സ്റ്റീഫൻ മില്ലർ ട്രംപിന്റെ അനുഗമിച്ചിരുന്നു. 2016 മുതൽ ട്രംപിന്റെ പ്രചാരണ വിഭാഗത്തിൽ സജീവമാണ് സ്റ്റീഫൻ മില്ലർ. നവംബർ 9 മുതലാണ് സ്റ്റീഫൻ മില്ലർ ഔദ്യോഗികമായി ചുമതലയേറ്റെടുക്കും.

1985ൽ പ്രശസ്തമായ ജൂത കുടുംബത്തിൽ ജനിച്ച സ്റ്റീഫൻ മില്ലർ കാലിഫോർണിയയിലെ സാന്റാ മോണിക്കയിലാണ് വളർന്നത്. വലിയ രീതിയിൽ കുടിയേറ്റ സമൂഹമുള്ള മേഖലയിൽ വളർന്ന സ്റ്റീഫൻ സ്കൂൾ കാലം മുതലേ യാഥാസ്തിക മനോഭാവമാണ് വച്ചുപുലർത്തിയിരുന്നത്.16ാം വയസിൽ സ്കൂൾ കരിക്കുലത്തിൽ സ്പാനിഷ് ഭാഷ ഉൾപ്പെടുത്തിയതിനെതിരെ സ്റ്റീഫൻ മില്ലൻ കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഡ്യൂക്ക് സർവകലാശാലയിലെ പഠനത്തിന് ശേഷം വാഷിംഗ്ടണിലേക്ക് താമസം മാറിയ സ്റ്റീഫൻ റിപബ്ലിക്കൻ സ്ഥാനാർത്ഥിയായിരുന്നു മൈക്കൽ ബാക്ക്മാന്റെ പ്രസ് സെക്രട്ടറിയായാണ് കരിയർ ആരംഭിച്ചത്. 2016ൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ പ്രസിഡന്റിന്റെ ഉപദേശകനും പ്രഭാഷണം തയ്യാറാക്കിയിരുന്നതും സ്റ്റീഫൻ മില്ലറായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രംപ് ഭരണകൂടത്തിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷം,റൂബിയോ സ്ഥാനം ഒഴിഞ്ഞേക്കും, ലക്ഷ്യം 2028 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്, വാൻസിന് എതിരാളിയാകും?
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു, പുതിയ പ്രധാനമന്ത്രിയായേക്കും; പ്രഖ്യാപനം തിങ്കളാഴ്ചയെന്ന് പ്രസിഡന്‍റ്