
ടെഹ്റാൻ: ഇറാനിലെ ഏറ്റവും തന്ത്രപ്രധാനമായ ആണവനിലയമായ നാറ്റൻസിൽ ആക്രമണം നടന്നതായി സ്ഥിരീകരിച്ച് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ). ആണവ വികിരണമില്ലെന്ന് ഏജൻസി വ്യക്തമാക്കി. അതേസമയം, ഇറാന്റെ പ്രത്യാക്രമണം തുടരുകയാണ്. ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചും ആക്രമണം നടത്തുകയാണ്. ഖദ്ർ, ഇമാദ് മിസൈലുകളാണ് ഉപയോഗിച്ചത്.
യുഎസ്, ഇറാൻ സംയുക്ത സൈനിക നീക്കങ്ങളുടെ ഭാഗമായാണ് നാറ്റൻസിലേക്ക് ആക്രമണം നടത്തിയത്. ഞായറാഴ്ചയാണ് നാറ്റൻസ് ആണവകേന്ദ്രത്തിന് നേരേ ആക്രമണമുണ്ടായതെന്നാണ് ഇറാൻ അറിയിച്ചത്. ഇക്കാര്യം ഇപ്പോൾ ഐഎഇഎ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിൽ തകർന്ന ആണവ കേന്ദ്രം പൂർണ്ണമായും പുനർനിർമാണം നടത്തുമെന്നും ശക്തമായി തിരിച്ചുവരുമെന്നുമായിരുന്നു ഇറാൻ്റെ പ്രതികരണം. അതേസമയം, നാറ്റൻസ് ആക്രമണത്തിൽ ഐഎഇഎ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആണവ നിലയങ്ങൾ ആക്രമിച്ചാൽ ആണവ വികിരണങ്ങൾ അന്തരീക്ഷത്തിൽ കലരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ഐഎഇഎ ഡയറക്ടർ പറഞ്ഞിരുന്നത്. എന്നാലിപ്പോൾ നാറ്റൻസിൽ ആണവ വികിരണമില്ലെന്ന് ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam