ഭിത്തി കെട്ടിയിട്ടും തടയാനാവാതെ ലാവാ പ്രവാഹം, ഐസ്‍ലൻഡിൽ വൻ നാശം വിതച്ച് അഗ്നിപർവത സ്ഫോടനം, വീടുകൾ കത്തിനശിച്ചു

Published : Jan 16, 2024, 02:14 PM IST
ഭിത്തി കെട്ടിയിട്ടും തടയാനാവാതെ ലാവാ പ്രവാഹം, ഐസ്‍ലൻഡിൽ വൻ നാശം വിതച്ച് അഗ്നിപർവത സ്ഫോടനം, വീടുകൾ കത്തിനശിച്ചു

Synopsis

പ്രദേശത്ത് ഒരു മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ അഗ്നിപർവത സ്ഫോടനമാണ് ഇത്. ഞായറാഴ്ച പുലർച്ചെയാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്

ഗ്രിൻഡാവിക്: ഐസ്‍ലൻഡിൽ വൻ നാശം വിതച്ച് അഗ്നിപർവത സ്ഫോടനം. ലാവ പൊട്ടി ഒഴുകിയതിനെ തുടർന്ന് ഗ്രിൻഡാവിക് നഗരത്തിലെ വീടുകൾ കത്തിനശിച്ചു. മുന്നറിയിപ്പിന് പിന്നാലെ തന്നെ ആളുകളെ ഒഴിപ്പിച്ചതിനാൽ ഒഴിവായത് വൻ ദുരന്തം. പ്രദേശത്ത് ഒരു മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ അഗ്നിപർവത സ്ഫോടനമാണ് ഇത്. ഞായറാഴ്ച പുലർച്ചെയാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്.

മത്സ്യബന്ധ തൊഴിലാളികൾ ഏറെയുള്ള നഗരത്തിലേക്കാണ് ലാവ കുതിച്ചെത്തിയത്. ഡിസംബറിൽ പൊട്ടിത്തെറിയുണ്ടായതിന് പിന്നാലെ തയ്യാറാക്കിയിരുന്ന പ്രതിരോധ മാർഗങ്ങൾ ഒരു പരിധി വരെ ലാവയെ തടഞ്ഞെങ്കിലും പൂർണമായി തടയാനായില്ല. ഇതോടെയാണ് വീടുകളിലേക്ക് ലാവയെത്തിയത്. ലാവാ പ്രവാഹത്തിന് പിന്നാലെ നഗരത്തിലെ പ്രധാന പാതയിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. ആളുകളോട് ഒരുമിച്ച് നിൽകണമെന്നും അനുതാപ പൂർവ്വം പെരുമാറണമെന്നും ഞായറാഴ്ച ജനങ്ങളെ അഭിസംബോധന ചെയ്ത ഐസ്ലാന്‍റ് പ്രസിഡന്റ് ഗഡ്നി ജോഹാന്‍സണ്‍ ആവശ്യപ്പെട്ടു.

ഡിസംബറിലുണ്ടായ ഭൂകമ്പത്തിന് പിന്നാലെയാണ് ഐസ്ലാന്‍റിൽ അഗ്നിപർവ്വത സ്ഫോടനം ആരംഭിച്ചത്. അഗ്നി പർവ്വതത്തിന് ചുറ്റുമായി വലിയ ഭിത്തികൾ നിർമ്മിച്ച് ലാവ തടയാന്‍ ഭരണകൂടം ശ്രമിച്ചിരുന്നുവെങഅകിലും പൂർണമായി സാധിച്ചിരുന്നില്ല. 4000യിരത്തോളം ആളുകളാണ് ഈ ചെറുനഗരത്തിൽ താമസിക്കുന്നത്. അഗ്നി പർവ്വത സ്ഫോടനത്തിന് പിന്നാലെ ഇവിടെ നിന്നുള്ള വിമാന സർവ്വീസുകളും അനിശ്ചിത കാലത്തേക്ക് റദ്ദാക്കിയിട്ടുണ്ട്.

എന്നാൽ അടുത്ത നഗരമായ കെഫ്ളാവിക് വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാണ്. കഴിഞ്ഞ മാസത്തെ അഗ്നി പർവ്വത സ്ഫോടനത്തിന് പിന്നാലെ നഗരം വിടേണ്ടി വന്നതിന് ശേഷം തിരികെ വന്നവർ വീണ്ടും നഗരം വിടേണ്ട അവസ്ഥയിലാണ് നിലവിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വ്യാജ പിസ ഹട്ട് ഉദ്ഘാടനത്തിന് പാക് പ്രതിരോധ മന്ത്രി, യുഎസ് കമ്പനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ട്രോളോട് ട്രോൾ
എ ഐ യുദ്ധത്തിലും ബഹുദൂരം മുന്നിൽ; നമ്മൾ വിചാരിച്ച ആളല്ല ചൈനയെന്ന് ഡീപ് മൈൻഡ് മേധാവി ഡെമിസ് ഹസാബിസ്