'അടുത്ത നാല് വര്‍ഷം നിങ്ങള്‍ക്ക് സുഖമായി ഉറങ്ങണമെങ്കില്‍'; ബൈഡന് മുന്നറിയിപ്പുമായി കിമ്മിന്റെ സഹോദരി

By Web TeamFirst Published Mar 16, 2021, 7:08 PM IST
Highlights

പെന്റഗണ്‍ തലവന്‍ ലോയ്ഡ് ഓസ്റ്റിനും സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിന്‍കന്‍ എന്നിവര്‍ ജപ്പാന്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ജോങ്ങിന്റെ വിമര്‍ശനം. ചൈനക്കും ആണവശക്തിയായ ഉത്തരകൊറിയക്കുമെതിരെയുള്ള സൈനിക സഖ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇരുവരും ജപ്പാനിലെത്തിയത്.
 

പോങ്യാങ്: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് മുന്നറിയിപ്പുമായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. ബൈഡന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം. അടുത്ത നാല് വര്‍ഷം നിങ്ങള്‍ക്ക് സുഖമായി ഉറങ്ങണമെങ്കില്‍ തുടക്കത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാതിരിക്കുന്നതാകും നല്ലത്. പ്രശ്‌നങ്ങളുണ്ടായാല്‍  നിങ്ങളുടെ ഉറക്കം നഷ്ടപ്പെടും- എന്നായിരുന്നു കിം യോ ജോങ്ങിന്റെ മുന്നറിയിപ്പ്. ഉത്തരകൊറിയന്‍ ഔദ്യോഗിക മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

പെന്റഗണ്‍ തലവന്‍ ലോയ്ഡ് ഓസ്റ്റിനും സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിന്‍കന്‍ എന്നിവര്‍ ജപ്പാന്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ജോങ്ങിന്റെ വിമര്‍ശനം. ചൈനക്കും ആണവശക്തിയായ ഉത്തരകൊറിയക്കുമെതിരെയുള്ള സൈനിക സഖ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇരുവരും ജപ്പാനിലെത്തിയത്. കഴിഞ്ഞ ആഴ്ച യുഎസും ദക്ഷിണകൊറിയയും സംയുക്ത സൈനിക അഭ്യാസം ആരംഭിച്ചിരുന്നു. ഇതിനെതിരെ ഉത്തരകൊറിയ രംഗത്തെത്തിയിരുന്നു. ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായിരുന്ന സമയം ഉത്തരകൊറിയയുമായി ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പൂര്‍ണ വിജയമായിരുന്നില്ല. കിം ജോങ് ഉന്നും ട്രംപും ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.
 

click me!