
ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അഴിമതി കേസിൽ 14 വർഷം തടവിന് ശിക്ഷിച്ച് കോടതി. അൽ ഖാദിർ ട്രസ്റ്റ് ഭൂമി കേസിലാണ് പാകിസ്ഥാൻ അഴിമതി വിരുദ്ധ കോടതി ശിക്ഷ വിധിച്ചത്. ഇമ്രാനൊപ്പം കേസിൽ പ്രതിയായ ഭാര്യ ബുഷ്റ ബീബിക്ക് ഏഴ് വർഷം തടവ് ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. 2023 ഡിസംബറിൽ ദേശീയ അക്കൗണ്ടബിലിറ്റി ബ്യൂറോ ഇമ്രാനും ഭാര്യക്കും മറ്റ് ആറ് പേര്‍ക്കുമെതിരെ ഫയല്‍ ചെയ്ത കേസിലാണ് കോടതി ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്.
അതേസമയം തോഷഖാന അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇമ്രാൻ ഖാൻ ഇപ്പോൾ ജയിലിൽ കഴിയുകയാണ്. അതിനിടയിലാണ് പുതിയ അഴിമതി കേസിൽ കൂടി തടവ് ശിക്ഷ ലഭിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
വിശദവിവരങ്ങൾ ഇങ്ങനെ
അല്‍ ഖാദിര്‍ ട്രസ്റ്റ് ഭൂമി കേസില്‍ പാക്കിസ്ഥാന്‍ അഴിമതി വിരുദ്ധ കോടതിയാണ് മുൻ പ്രധാനമന്ത്രിക്കും ഭാര്യക്കും ശിക്ഷ വിധിച്ചത്. 2023 ഡിസംബറില്‍ ദേശീയ അക്കൗണ്ടബിലിറ്റി ബ്യൂറോ ഇമ്രാനും ഭാര്യക്കും മറ്റ് ആറ് പേര്‍ക്കുമെതിരെ ഫയല്‍ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. അല്‍ ഖാദിര്‍ സര്‍വ്വകലാശാല സ്ഥാപിച്ചതില്‍ പൊതു ഖജനാവിന് അയ്യായിരം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. ഇമ്രാനും ബുഷറയും മറ്റ് ആറു പേരുമാണ് കേസിലെ പ്രതികള്‍. ഇരുവരും ഒഴികെയുള്ളവര്‍ വിദേശത്ത് ആയതിനാല്‍ വിചാരണ നടത്തിയിട്ടില്ല. ഇമ്രാന്‍ ഖാന് 14 വര്‍ഷവും ഭാര്യയ്ക്ക് 7 വര്‍ഷവുമാണ് തടവ് ശിക്ഷ. അഴിമതി വിരുദ്ധ കോടതിയുടേതാണ് നടപടി. തടവ് ശിക്ഷയ്ക്ക് പുറമെ ഇമ്രാന്‍ 1 മില്യണ്‍ പാക്കിസ്ഥാനി രൂപയും പിഴയായി അടയ്ക്കണം. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായിരിക്കെ യു കെയില്‍ നിന്നും ലഭിച്ച പണവും ഭൂമിയും രാജ്യത്തിന് കൈമാറാതെ സ്വന്തം പേരിലുളള അല്‍ ഖാദിര്‍ ട്രസ്റ്റിന് വകയിരുത്തിയതാണ് കേസിന് ആധാരം. പാക് അക്കൗണ്ടബിലിറ്റി ബ്യൂറോ കഴിഞ്ഞ ഡിസംബറിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തെഹ് രിക് ഇ ഇന്‍സാഫ് തലവനായ ഇമ്രാന്‍ ശിക്ഷിക്കപ്പെടുന്ന നാലാമത്തെ കേസാണിത്.