ആണവായുധ ശേഖരത്തിൽ പാകിസ്ഥാനെ പിന്നിലാക്കി ഇന്ത്യ, ചൈന ബഹുദൂരം മുന്നിൽ ഒന്നാമത് റഷ്യ; എസ്ഐപിആർഐ റിപ്പോർട്ട്

Published : Jun 17, 2025, 10:06 AM IST
India has more nukes than Pakistan

Synopsis

2025 ജനുവരി വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യക്ക് 180 ആണവായുധങ്ങളും പാകിസ്ഥാന് 170ഉം ചൈനയ്ക്ക് 600 ആണവായുധങ്ങളുമാണ് ഉള്ളത്

ദില്ലി: ആണവായുധ ശേഖരത്തിൽ പാകിസ്ഥാനെ പിന്നിലാക്കി ഇന്ത്യ. സ്റ്റോക്ക്ഹോം ഇന്റ‍നാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എസ്ഐപിആർഐ) തിങ്കളാഴ്ച പുറത്തിറക്കിയ ഇയർബുക്കിലെ കണക്കുകൾ അനുസരിച്ചാണ് റിപ്പോർട്ട്. എന്നാൽ ഇന്ത്യയേയും പാകിസ്ഥാനേയും ബഹുദൂരം പിന്നിലാക്കിയാണ് ചൈനയുടെ ആണവായുധ ശേഖരമെന്നും എസ്ഐപിആർഐ ഇയർബുക്ക് വ്യക്തമാക്കുന്നത്. ഇന്ത്യക്ക് 180 ആണവായുധങ്ങളും പാകിസ്ഥാന് 170ഉം ചൈനയ്ക്ക് 600 ആണവായുധങ്ങളുമാണ് 2025 ജനുവരി വരെയുള്ളതെന്നാണ് എസ്ഐപിആർഐ ഇയർബുക്ക് വിശദമാക്കുന്നത്.

ചൈനയുടെ 600 ആണവായുധങ്ങളിൽ 24 എണ്ണം മിസൈലുകളിൽ സ്ഥാപിച്ച നിലയിലാണെന്നും എസ്ഐപിആർഐ ഇയർബുക്ക് വിശദമാക്കുന്നത്. 2024ൽ ഇന്ത്യ ആണവായുധ ശേഖരം ചെറിയ തോതിൽ വിപുലീകരിച്ചതായാണ് എസ്ഐപിആർഐ ഇയർബുക്ക് വ്യക്തമാക്കുന്നത്. ഇന്ത്യയുടെ കാനിസ്റ്റർ മിസൈലുകൾക്ക് ആണവായുധങ്ങളെ വഹിക്കാനുള്ള ശേഷിയുണ്ടെന്നും എസ്ഐപിആർഐ ഇയർബുക്ക് വിശദമാക്കുന്നു. അടുത്ത ദശാബ്ദത്തിനുള്ളിൽ ആണവായുധങ്ങൾ കൂടുതൽ വിപുലമാക്കാനുള്ള ശ്രമത്തിലാണ് പാകിസ്ഥാനെന്നും എസ്ഐപിആർഐ ഇയർബുക്ക് വിശദമാക്കുന്നു.

റഷ്യയ്ക്കും അമേരിക്കയ്ക്കുമാണ് ഏറ്റവുമധികം ആണവായുധങ്ങളുള്ളത്. 5459 ആണവായുധങ്ങളാണ് റഷ്യയ്ക്കുള്ളത്. 5177 ആണവായുധങ്ങളാണ് അമേരിക്കയ്ക്കുള്ളത്. ആണവായുധങ്ങൾ വഹിക്കാൻ സാധിക്കുന്ന രീതിയിലുള്ള ആയുധങ്ങളാണ് റഷ്യ. ചെന, ഇന്ത്യ, പാകിസ്ഥാൻ, ഉത്തര കൊറിയ എന്നിവിടങ്ങളിലുള്ളത്. 2000 വരെ ഫ്രാൻസ്, റഷ്യ, ബ്രിട്ടൻ, അമേരിക്ക എന്നിവ‍ർക്ക് മാത്രമായിരുന്നു ഇത്തരം ആയുധങ്ങളുണ്ടായിരുന്നത്. ഇതിന് ശേഷമാണ് ചൈന ആണവായുധ സംവഹശേഷിയുള്ള മിസൈലുകളുടെ നി‍ർമ്മാണം ആരംഭിച്ചത്. ഇതേപാതയിലാണ് ഇന്ത്യയും പാകിസ്ഥാനും ഉത്തര കൊറിയയുമുള്ളതെന്നും എസ്ഐപിആർഐ ഇയർബുക്ക് വിശദമാക്കുന്നു.

സംഘർഷങ്ങൾ ഉണ്ടാകുന്ന കാലത്ത് അല്ലാതെ ലോഞ്ചറുകൾക്ക് പുറത്താണ് ആണവായുധങ്ങൾ ഇന്ത്യ സൂക്ഷിക്കുന്നതെന്നും എസ്ഐപിആർഐ ഇയർബുക്ക് കൂട്ടിച്ചേർത്തു. എന്നാൽ അടുത്തിടെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ നിലപാടിൽ വ്യത്യാസം വരുന്നുണ്ടെന്നുമാണ് എസ്ഐപിആർഐ ഇയർബുക്ക് വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

25 ലക്ഷം പൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലാൻഡ്, ജൈവ വൈവിധ്യം തകർന്നതോടെ അറ്റകൈ പ്രയോഗം
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം