ട്രംപിന്റെ പുതിയ എച്ച്-വൺ ബി വീസ നീക്കത്തിൽ പ്രതികരണവുമായി ഇന്ത്യ; കുടുംബങ്ങളെ ബാധിക്കരുത്, സംഭാവനകൾ ഓര്‍മിപ്പിച്ച് പ്രസ്താവന

Published : Sep 20, 2025, 07:58 PM IST
H 1B visa fee

Synopsis

യുഎസിന്റെ എച്ച്-വൺ ബി വീസ പരിപാടിയിൽ നിർദ്ദേശിച്ചിട്ടുള്ള പുതിയ നിയന്ത്രണങ്ങളെക്കുറിച്ച് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. ഈ നീക്കത്തിന്റെ പ്രത്യാഘാതങ്ങൾ പഠിച്ചുവരികയാണെന്നും, വീസ ഉടമകളുടെ കുടുംബങ്ങളെ ഇത് ബാധിക്കരുതെന്നും വിദേശകാര്യ മന്ത്രാലയം 

ദില്ലി: യുഎസിന്റെ എച്ച്-വൺ ബി വീസ പരിപാടിയിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പുതിയ നിയന്ത്രണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ശ്രദ്ധയിലുണ്ടെന്ന് ഇന്ത്യ. ഈ നീക്കത്തിൽ, ഇന്ത്യൻ വ്യവസായ മേഖല ഉൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളും പൂർണ്ണമായ പ്രത്യാഘാതങ്ങൾ പഠിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം, കുടുംബങ്ങളെ ഈ നീക്കം ബാധിക്കുമോ എന്ന ആശങ്ക യുഎസ് പരിഹരിക്കണം. സാങ്കേതിക രംഗത്തെ മാറ്റങ്ങൾക്കും സാമ്പത്തിക വളച്ചയ്ക്കും നൈപുണ്യമുള്ളവർ വലിയ സംഭാവന നല്കിയെന്നും ഇന്ത്യ പ്രസ്താവനയി. ഓർമ്മിപ്പിച്ചു.

യുഎസ് എച്ച്-വൺ ബി പരിപാടിയിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച് സെപ്റ്റംബർ 20-ന് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇന്ത്യയുടെ പ്രതികരണം. ഈ നീക്കം ഇന്ത്യൻ വ്യവസായ മേഖലയ്ക്ക് വെല്ലുവിളിയാണ്. അതേസമയം, ഇന്ത്യൻ വ്യവസായ മേഖല ഇതുമായി ബന്ധപ്പെട്ട് ഒരു പ്രാഥമിക പഠനം നടത്തി, എച്ച്-വൺ ബി പരിപാടിയെക്കുറിച്ചുള്ള ചില ധാരണകൾ വ്യക്തമാക്കിയതായും മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെയും അമേരിക്കയിലെയും വ്യവസായങ്ങൾക്ക് സാങ്കേതിക വികസനത്തിലും നൂതന ആശയങ്ങളിലും താൽപ്പര്യമുണ്ട്. അതുകൊണ്ടുതന്നെ, ഇരു രാജ്യങ്ങൾക്കും ഒരുമിച്ച് മുന്നോട്ട് പോകാനുള്ള വഴികളെക്കുറിച്ച് കൂടിയാലോചനകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയിൽ പറയുന്നു.

അമേരിക്കയിലും ഇന്ത്യയിലും സാങ്കേതിക വികസനം, നൂതന ആശയങ്ങൾ, സാമ്പത്തിക വളർച്ച, മത്സരശേഷി, സമ്പത്ത് സൃഷ്ടിക്കൽ എന്നിവയ്ക്ക് വൈദഗ്ധ്യമുള്ളവരുടെ കൈമാറ്റം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. അതിനാൽ, നയരൂപീകരണം നടത്തുന്നവർ ഈ പരസ്പര നേട്ടങ്ങൾ കണക്കിലെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ശക്തമായ ജനബന്ധങ്ങളും ഇതിൽ ഉൾപ്പെടുന്നു. പുതിയ നിയന്ത്രണങ്ങൾ കുടുംബങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിലൂടെ മാനുഷിക പ്രത്യാഘാതങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ടെന്നും ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. ഈ പ്രശ്നങ്ങൾക്ക് യു.എസ്. അധികാരികൾ ഉചിതമായ പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രണ്ട് ദശാബ്ദത്തെ 'രാഷ്ട്രീയവനവാസം' അവസാനിപ്പിച്ച് താരിഖ് റഹ്മാൻ എത്തി, ഭാര്യക്കും മകൾക്കുമൊപ്പം പ്രിയപ്പെട്ട പൂച്ചയും! മാറുമോ ബം​ഗ്ലാദേശ്
30 വർഷമായി പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു