ഡോളറിനെതിരെ നിര്‍ണായക നീക്കത്തിന് ഇന്ത്യ, ബ്രിക്സ് ഉച്ചകോടിയിൽ 'ഡീ-ഡോളറൈസേഷൻ' ചര്‍ച്ചയാക്കാൻ നീക്കം

Prabeesh PP   | CMS
Published : Sep 08, 2026, 04:52 PM IST
modi trump g7 france meeting india us relations trade security h1b energy diplomacy 2026 news

Synopsis

2026-ൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ ഡോളറിന് ബദലായ സാമ്പത്തിക ക്രമീകരണങ്ങളെക്കുറിച്ച് ചർച്ചകൾക്ക് ഇന്ത്യ മുൻകൈയെടുക്കും. അംഗരാജ്യങ്ങൾക്കിടയിലെ വ്യാപാരത്തിന് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ദില്ലി: അന്താരാഷ്ട്ര വ്യാപാരത്തിൽ അമേരിക്കൻ ഡോളറിനുള്ള അപ്രമാദിത്വം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നിർണായക നീക്കത്തിന് ഇന്ത്യ. 2026-ൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ സഖ്യരാജ്യങ്ങളുമായി ചേർന്ന് 'ഡീ-ഡോളറൈസേഷൻ' (de-dollarisation) അഥവാ ഡോളർ ഇതര സാമ്പത്തിക ക്രമീകരണങ്ങൾ എന്ന വിഷയം ചർച്ചയ്ക്ക് വെക്കാനാണ് ഇന്ത്യയുടെ പദ്ധതി. അമേരിക്കൻ രാഷ്ട്രീയത്തിൽ ഡൊണാൾഡ് ട്രംപിൻ്റെ മടങ്ങിവരവ് ചർച്ചയാകുന്ന ഘട്ടത്തിൽ ഈ നീക്കത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തൽ. അംഗരാജ്യങ്ങൾക്കിടയിൽ വ്യാപാരം നടത്തുമ്പോൾ ഡോളറിനെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്ന പുതിയൊരു പേയ്‌മെൻ്റ് സംവിധാനം രൂപപ്പെടുത്തുകയാണ് ഈ ചർച്ചകളുടെ പ്രധാന ലക്ഷ്യം. നിലവിൽ ലോകത്തെ ഭൂരിഭാഗം വ്യാപാര ഇടപാടുകളും നടക്കുന്നത് ഡോളറിലാണ്. ഇത് അമേരിക്കയ്ക്ക് നൽകുന്ന സാമ്പത്തിക മുൻതൂക്കം ചെറുതല്ല.

ഡോളർ ആധിപത്യം കുറയ്ക്കാൻ പുതിയ വഴി

ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ ഉഭയകക്ഷി, ബഹുകക്ഷി ഇടപാടുകൾക്ക് ഡോളറിന് പകരം ഉപയോഗിക്കാവുന്ന ഒരു ബദൽ സംവിധാനം കണ്ടെത്താനാണ് ശ്രമം. ഇത് പൂർണ്ണമായും ഡോളറിനെ ഒഴിവാക്കുന്നതിന് വേണ്ടിയല്ല, മറിച്ച് തിരഞ്ഞെടുക്കപ്പെട്ട ചില ഇടപാടുകളിൽ ഡോളറിൻ്റെ ആവശ്യകത ഇല്ലാതാക്കാനാണ്. ഈ നീക്കം വിജയിച്ചാൽ, അത് ബ്രിക്സ് രാജ്യങ്ങൾക്ക് അവരുടെ സ്വന്തം കറൻസികളിൽ കൂടുതൽ വ്യാപാരം നടത്താൻ വഴിയൊരുക്കും.

ഇന്ത്യയെ കൂടാതെ ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന ബ്രിക്സ് കൂട്ടായ്മയുടെ ഈ നീക്കം അമേരിക്കൻ ഡോളറിൻ്റെ ആഗോള മേധാവിത്വത്തിനുള്ള പരോക്ഷമായ വെല്ലുവിളിയായാണ് പലരും കാണുന്നത്. സ്വന്തമായൊരു സാമ്പത്തിക ക്രമീകരണം വരുന്നതോടെ അന്താരാഷ്ട്ര ഉപരോധങ്ങളെയും സമ്മർദ്ദങ്ങളെയും ഒരു പരിധി വരെ മറികടക്കാൻ സഖ്യരാജ്യങ്ങൾക്ക് സാധിച്ചേക്കും.

ഈ ആശയം എത്രത്തോളം പ്രായോഗികമാകുമെന്നോ ഏതൊക്കെ രാജ്യങ്ങൾ ഇതിന് പൂർണ്ണ പിന്തുണ നൽകുമെന്നോ വ്യക്തമല്ല. എങ്കിലും, 2026-ലെ ഉച്ചകോടിയിൽ ഈ വിഷയം ഗൗരവമായി ചർച്ച ചെയ്യപ്പെടുമെന്ന് ഉറപ്പാണ്. ആഗോള സാമ്പത്തിക, രാഷ്ട്രീയ രംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള ഒരു സുപ്രധാന ചുവടുവെപ്പായാണ് ഇതിനെ നിരീക്ഷകർ കാണുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അസിം മുനീറിനെ വാഴ്ത്തി, ഇന്ത്യക്കെതിരെ വിഷം ചീറ്റി ഹാഫിസ് സഈദിന്‍റെ മകൻ; 'ഇന്ത്യക്കെതിരെ പോരാട്ടം തുടരുമെന്ന് പ്രതിജ്ഞ'
സൗദി അറേബ്യയിലെ നാല് ജനവാസ മേഖലകളിൽ ഹൂതി ആക്രമണം; 73 പേർക്ക് പരിക്ക്, കനത്ത തിരിച്ചടി നൽകുമെന്ന് സൗദി സേന