നാസിസത്തിനെതിരെ റഷ്യന്‍ പ്രമേയം; യുഎന്നില്‍ അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ

Published : Nov 07, 2022, 12:18 PM IST
നാസിസത്തിനെതിരെ റഷ്യന്‍ പ്രമേയം; യുഎന്നില്‍ അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ

Synopsis

അതേ സമയം യുഎന്‍ ജനറല്‍ അസംബ്ലിയുടെ തേര്‍ഡ് കമ്മിറ്റി എട്ട് പ്രമേയ കരടുകള്‍ അംഗീകരിച്ചു. അതില്‍ തദ്ദേശീയ ജനതയുടെ അവകാശം, ഡിജിറ്റല്‍ യുഗത്തിലെ സ്വകാര്യത, നാസിസത്തിന്‍റെ മഹത്വവത്കരണത്തെ അപലപിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു. 

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയില്‍ റഷ്യ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ.  യുഎന്‍ ജനറല്‍ അസംബ്ലിയുടെ തേര്‍ഡ് കമ്മിറ്റിയിലാണ് റഷ്യ 'നാസിസത്തിനെ മഹത്വവത്കരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ' പ്രമേയം അവതരിപ്പിച്ചത്.

ആവേശകരമായ ചര്‍ച്ചകള്‍ക്ക് ശേഷം 52നെതിരെ 105 വോട്ടിന് പ്രമേയം പാസായി. അതേ സമയം 15 രാജ്യങ്ങള്‍ പ്രമേയത്തില്‍ നിന്നും വോട്ട് ചെയ്യുന്നതില്‍ നിന്നും വിട്ടുനിന്നു. 

പ്രമേയത്തിലുള്ള ചര്‍ച്ചയില്‍ സംസാരിച്ച ഇന്ത്യന്‍ പ്രതിനിധി പ്രമേയത്തിലെ "തദ്ദേശീയ ജനത" എന്ന ആശയം ഇന്ത്യയുടെ കാഴ്ചപ്പാടിനോട് യോജിക്കുന്നതല്ല. എന്നാല്‍ ഇത്തരം ഒരു പ്രമേയത്തിന്‍റെ ആശയം ഒരു പൊതുധാരണയ്ക്ക് അടിസ്ഥാനമാണെന്ന് അഭിപ്രായപ്പെട്ടു.

അതേ സമയം യുഎന്‍ ജനറല്‍ അസംബ്ലിയുടെ തേര്‍ഡ് കമ്മിറ്റി എട്ട് പ്രമേയ കരടുകള്‍ അംഗീകരിച്ചു. അതില്‍ തദ്ദേശീയ ജനതയുടെ അവകാശം, ഡിജിറ്റല്‍ യുഗത്തിലെ സ്വകാര്യത, നാസിസത്തിന്‍റെ മഹത്വവത്കരണത്തെ അപലപിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു. 

യുക്രൈനെതിരെ കൊടു കുറ്റവാളികളെ സൈന്യത്തില്‍ ചേര്‍ക്കാനൊരുങ്ങി റഷ്യ; വ്യാപക പ്രതിഷേധം

അതേ സമയം നവ നാസിസത്തിനെതിരെ റഷ്യ അവതരിപ്പിച്ച പ്രമേയത്തില്‍ ഇപ്പോഴത്തെ നവ നാസി പ്രസ്ഥാനങ്ങളെക്കുറിച്ചും, നാസിസത്തെ മഹത്വവത്കരിക്കാനുള്ള പുത്തന്‍ ശ്രമങ്ങളും എടുത്ത് പറയുന്നു. ഇതിനൊപ്പം തന്നെ കൂട്ടി വായിക്കേണ്ട കാര്യമാണ് വംശീയതയും, ഷീനോഫോബിയ, ഇസ്ലാമോഫോബിയ, അഭയാര്‍ത്ഥികളെ നാടുകടത്തുന്നത്, അഫ്രോഫോബിക്, ആന്‍റിസെമിറ്റിക് എന്നും റഷ്യ പറഞ്ഞു.

അതേ സമയം യുക്രൈന്‍ അധിനിവേശം അടക്കം റഷ്യന്‍ ഭാഗത്തെ മനുഷ്യവകാശ ലംഘനങ്ങള്‍ വെള്ളപൂശാനാണ് ഇത്തരം ഒരു പ്രമേയം എന്നാണ് പ്രമേയത്തെ എതിര്‍ത്ത രാജ്യങ്ങളുടെ പ്രതിനിധികള്‍ ആരോപിച്ചത്. ചരിത്രത്തെ വളച്ചൊടിച്ച് പുതിയ ന്യായീകരണം കണ്ടെത്താനുള്ള റഷ്യന്‍ ശ്രമമാണ് ഇതിന് പിന്നില്‍ എന്നാണ് യുകെ പ്രതിനിധി വാദിച്ചത്.

അതേ സമയം റഷ്യ രണ്ടാം ലോകയുദ്ധവും ഹോളോകോസ്റ്റും ഒക്കെ ഇപ്പോഴത്തെ അധിനിവേശത്തിനെ ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നുവെന്നാണ് യുഎസ്എ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ പറഞ്ഞത്. 

വ്യായാമം ചെയ്യുകയായിരുന്ന റഷ്യൻ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിയുടെ അപ്പീൽ തള്ളി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇതാരുടെ പണം?'; വീണുകിട്ടിയ നോട്ടുകൾ ഉയ‍ർത്തി പാക് പാർലമെന്‍റ് സ്പീക്ക‍ർ ചോദിച്ചപ്പോൾ ഒരുമിച്ച് കൈ ഉയർത്തിയത് 12 എംപിമാർ, പക്ഷേ...
സമാധാന നൊബേൽ ജേതാവ് നര്‍ഗീസ് മുഹമ്മദിയെ വീണ്ടും അറസ്റ്റ് ചെയ്ത് ഇറാൻ