കേസില്‍ പ്രതിയായ യുവാവിന് 15 വർഷത്തെ കഠിന തടവായിരുന്നു ശിക്ഷ വിധിച്ചിരുന്നത്. ഇതിനെതിരെ സമർപ്പിച്ച അപ്പീലാണ് ഇപ്പോള്‍ തള്ളിയത്. 

കുവൈത്ത് സിറ്റി: വ്യായാമം ചെയ്യുകയായിരുന്ന റഷ്യൻ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി നൽകിയ അപ്പീൽ പരമോന്നത കോടതി തള്ളി. കുവൈത്തിലാണ് സംഭവം. 

സാൽവ പ്രദേശത്തെ നടപ്പാതയിൽ വ്യായാമം ചെയ്യുകയായിരുന്ന റഷ്യൻ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കേസില്‍ പ്രതിയായ യുവാവിന് 15 വർഷത്തെ കഠിന തടവായിരുന്നു ശിക്ഷ വിധിച്ചിരുന്നത്. ഇതിനെതിരെ സമർപ്പിച്ച അപ്പീലാണ് ഇപ്പോള്‍ തള്ളിയത്. 2020 ഏപ്രിൽ 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലൈംഗികമായി പീഡിപ്പിച്ച കുറ്റം ചുമത്തി പബ്ലിക് പ്രോസിക്യൂഷൻ പ്രതിയെ വിചാരണയ്ക്ക് റഫർ ചെയ്യുകയായിരുന്നു. മറ്റൊരു കേസിൽ 2017ൽ പുറപ്പെടുവിച്ച കോടതി വിധി പ്രകാരം അഞ്ച് വർഷം തടവിന് പ്രതി ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

Read More -  കുവൈത്തില്‍ അറബ് യുവാക്കളുടെ തെരുവ് യുദ്ധം; പിന്നാലെയെത്തിയ ബന്ധുക്കളെ പിരിച്ചുവിടാന്‍ ആകാശത്തേക്ക് വെടിവെച്ചു

അതേസമയം ബഹ്റൈനില്‍ പൊലീസുകാരനെന്ന വ്യാജേന യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‍ത 34 വയസുകാരന് 20 വര്‍ഷം തടവ് വിധിച്ചു. കേസില്‍ നേരത്തെ പുറപ്പെടുവിച്ച വിധിക്കെതിരെ ഇയാള്‍ സമര്‍പ്പിച്ച അപ്പീല്‍, പരമോന്നത കോടതി തള്ളുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്‍പതിനാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്.

Read More -  പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പ്രവാസിയുടെ ഒന്നര ലക്ഷം രൂപ കൊള്ളയടിച്ചു

പീഡനത്തിനിരയായ യുവതിയെയും കാമുകനെയും മനാമയില്‍ ഒരു വാഹനത്തില്‍ വെച്ച് കണ്ട പ്രതി, ഇവരെ പിന്തുടരുകയായിരുന്നു. ഇയാള്‍ പിന്തുടരുന്നത് കണ്ട് യുവാവും യുവതിയും വാഹനവുമായി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് അടുത്തേക്ക് വന്ന് പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ തിരിച്ചറിയല്‍ രേഖയും കാണിച്ചു. കാറിലുണ്ടായിരുന്ന 21 വയസുകാരിയായ യുവതിയോട് തന്റെ കാറിലേക്ക് വരണമെന്നും അല്ലെങ്കില്‍ കാമുകനുള്ള വിവരം വീട്ടുകാരെ അറിയിക്കുമെന്നും ഇയാള്‍ പറഞ്ഞു.