യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കായി പുതിയ ടെൻഡർ; പ്രവാസികൾ അറിയേണ്ട പ്രധാന വിവരങ്ങൾ

Published : Sep 29, 2026, 02:42 PM IST
indian passport

Synopsis

യുഎഇ ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കായി കേന്ദ്രസർക്കാർ പുതിയ ടെൻഡർ ക്ഷണിച്ചു. സുപ്രീം കോടതി നിർദേശപ്രകാരമാണ് നടപടി. നവംബറോടെ പുതിയ കമ്പനികൾ സേവനം ആരംഭിക്കും.

അബുദാബി: യുഎഇ അടക്കം അഞ്ച് രാജ്യങ്ങളിലെ ഇന്ത്യൻ പാസ്പോർട്ട്, വിസാ സേവനങ്ങൾക്ക് കേന്ദ്രസർക്കാർ പുതിയ ടെർഡർ ക്ഷണിച്ചു. നിയമക്കുരുക്കിലായ കരാറുകൾക്ക് പകരം മൂന്ന് മാസത്തിനകം പുതിയ ടെണ്ടർ വിളിക്കാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതോടെ യുഎഇ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നവംബറോടെ പുതിയ കമ്പനികൾ വരും.

യുഎഇ, കുവൈത്ത്, സൗദി, സിങ്കപ്പൂർ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ പാസ്പോർട്ട് - വിസാ സേവനങ്ങൾക്കാണ് പുതിയ ടെണ്ടർ. യുഎഇയിൽ ഉൾപ്പടെ പുതുതായി നൽകിയ സേവന കരാർ നിയമക്കുരുക്കിലായതോടെ വലിയ പ്രതിസന്ധി രൂപപ്പെട്ടിരുന്നു. ഒടുവിലാണ് നിലവിൽ കരാർ ലഭിച്ചവർക്ക് തുടരാനുള്ള അനുമതി നൽകി, മൂന്ന് മാസത്തിനകം പുതിയ ടെണ്ടർ വിളിക്കാൻ സുപ്രീം കോടതി നിർദേശിച്ചത്. യുഎഇയിൽ നിലവിൽ സേവനം നൽകുന്ന അൽഹിന്ദ് ഗ്ലോബൽ ഉൾപ്പെടെയുള്ള കമ്പനികൾക്ക് ടെൻഡറിൽ പങ്കെടുക്കാം.

അടുത്ത മാസം 26 വരെ കമ്പനികൾക്ക് ടെണ്ടറിൽ പങ്കെടുക്കാം. നവംബർ 27 നകം നടപടികൾ പൂർത്തിയാക്കി പുതിയ സ്ഥാപനത്തിന് കരാർ നൽകും. ഇന്ത്യയിലേക്കുള്ള വിസ നടപടികൾ, ഇന്ത്യക്കാരുടെ പാസ്പോർട്ട് നടപടികൾ എന്നിവ നൽകുന്ന 15 കേന്ദ്രങ്ങളാണ് യു.എ.ഇയിൽ തുറക്കേണ്ടത്. നിയമക്കുരുക്ക് നീണ്ടതോടെ ആഴ്ച്ചകളോളം യുഎഇയിലെ പാസ്പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടിരുന്നു. ഒടുവിലാണ് തൽക്കാലത്തേക്ക് യുഎഇയിൽ അൽഹിന്ദിന് സേവനം അനുവദിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയുടെ നിർണായക നീക്കം; ഈസ്റ്റ് വെസ്റ്റ് പൈപ്പ്‌ലൈൻ സർവീസ് പുനരാരംഭിച്ചു, എണ്ണ കയറ്റുമതി സജീവമാക്കി രാജ്യം
അമേരിക്കയിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റ് നിർമിക്കാൻ ഇന്ത്യയിലെ എസ്സാർ ​ഗ്രൂപ്പ്; 15 ബില്യൺ ഡോളറിന്റെ പദ്ധതി; പ്രഖ്യാപനം നടത്തി ട്രംപ്