അമേരിക്കയിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റ് നിർമിക്കാൻ ഇന്ത്യയിലെ എസ്സാർ ​ഗ്രൂപ്പ്; 15 ബില്യൺ ഡോളറിന്റെ പദ്ധതി; പ്രഖ്യാപനം നടത്തി ട്രംപ്

Published : Sep 29, 2026, 08:05 AM IST
essar group iowa steel plant usa

Synopsis

തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിലാണ് ഡൊണാൾഡ് ട്രംപ് സ്റ്റീൽ പ്ലാന്റ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. ഇത് യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റ് ആണെന്നും ഈ നിക്ഷേപം യുഎസിന്റെ ഉത്പാദനമേഖലയ്ക്ക് കൂടുതൽ കരുത്ത് പകരുമെന്നും പ്രസിഡന്റ് പറഞ്ഞു. ട്രംപിനൊപ്പം മെസാബി മെറ്റാലിക്സിന്റെ ഉന്നത ഉദ്യോ​ഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

വാഷിങ്ടൺ: അമേരിക്കയിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റ് നിർമിക്കാൻ ഇന്ത്യൻ മൾട്ടിനാഷണൽ കമ്പനിയായ എസ്സാർ ​ഗ്രൂപ്പ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. എസ്സാർ ​ഗ്രൂപ്പിന് കീഴിലുള്ള മെസാബി മെറ്റാലിക്സ് എന്ന കമ്പനിയാണ് യുഎസിലെ ഐയോവയിൽ സ്റ്റീൽ പ്ലാന്റ് നിർമിക്കുന്നത്. 15 ബില്യൺ ഡോളറാണ് പദ്ധതിയുടെ മുതൽമുടക്ക്.

തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിലാണ് ഡൊണാൾഡ് ട്രംപ് സ്റ്റീൽ പ്ലാന്റ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. ഇത് യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റ് ആണെന്നും ഈ നിക്ഷേപം യുഎസിന്റെ ഉത്പാദനമേഖലയ്ക്ക് കൂടുതൽ കരുത്ത് പകരുമെന്നും പ്രസിഡന്റ് പറഞ്ഞു. ട്രംപിനൊപ്പം മെസാബി മെറ്റാലിക്സിന്റെ ഉന്നത ഉദ്യോ​ഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു. യുഎസിലെ ഉത്പാദനം വിപുലീകരിക്കാൻ നൽകുന്ന പിന്തുണയ്ക്ക് കമ്പനി ചെയർമാൻ രേവന്ത് റൂയ ട്രംപിന് നന്ദി അറിയിക്കുകയും ചെയ്തു.

ഐയോവയിലെ സ്റ്റീൽ പ്ലാന്റ് അടക്കം ആകെ 18 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് എസ്സാർ ​ഗ്രൂപ്പ് യുഎസിൽ നടത്തുന്നത്. 2030-ഓടെ ഐയോവയിലെ സ്റ്റീൽ പ്ലാന്റിൽനിന്ന് ഉത്പാദനം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. പ്രതിവർഷം 7.5 മില്യൺ ടൺ സ്റ്റീൽ ഉത്പാദനമാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. പിന്നീട് ഇത് 10 മില്യൺ ടൺ ആയി ഉയർത്തും. മിനെസോട്ടയിലെ ഇരുമ്പയിര് ഖനിയുമായി ബന്ധിപ്പിച്ചാണ് ഐയോവയിലെ സ്റ്റീൽ പ്ലാന്റ് പദ്ധതി വരുന്നത്. ഇവിടെ ഖനിയുടെ വികസനപ്രവർത്തനങ്ങൾക്കായി എസ്സാർ ​ഗ്രൂപ്പ് ഇതിനകം 2.5 ബില്യൺ ഡോളർ നിക്ഷേപിച്ചുകഴിഞ്ഞു. ഐയോവയിൽ പുതിയ പ്ലാന്റ് വരുന്നതോടെ ഏകദേശം 1750 പേർക്ക് സ്ഥിരംതൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്ലാന്റിന്റെ നിർമാണവുമായി ബന്ധപ്പെട്ട് അയ്യായിരത്തോളം തൊഴിലവസരങ്ങളും ഉണ്ടാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അതെല്ലാം കെട്ടുകഥ, താൻ ഒരു വാഗ്ദാനവും നൽകിയിട്ടില്ല'; ഇറാന് ഇളവുകൾ നൽകുമെന്ന റിപ്പോർട്ട് തള്ളി ട്രംപ്; ചർച്ച തുടരുന്നുവെന്ന് ഇറാൻ
യുഎൻ രക്ഷാസമിതി പുനസംഘടിപ്പിക്കണമെന്ന് ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും, ട്രംപിന്റെ താരിഫ് ഭീഷണിക്കെതിരെ കൈകോർക്കാനും ധാരണ