കുവൈത്തിൽ ഷോപ്പിംഗ് മാളിന്‍റെ മുകളിൽ നിന്ന് വീണ ഇന്ത്യക്കാരൻ ഗുരുതരാവസ്ഥയിൽ, അന്വേഷണം തുടങ്ങി

Published : Aug 05, 2026, 04:39 PM IST
police vehicle

Synopsis

കുവൈത്തിൽ ഷോപ്പിംഗ് മാളിന്‍റെ മുകളിൽ നിന്ന് വീണ ഇന്ത്യക്കാരൻ ഗുരുതരാവസ്ഥയിൽ. അൽ-ജഹ്റ ആശുപത്രിയിലെ സുരക്ഷാ വിഭാഗമാണ് പരിക്കേറ്റ ഇന്ത്യൻ പൗരനെ ആശുപത്രിയിലെത്തിച്ചതായി ബന്ധപ്പെട്ട അധികൃതരെ അറിയിച്ചതെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-മുത്ലാ സിറ്റിയിലെ ഒരു ഷോപ്പിംഗ് മാളിനുള്ളിലെ മുകളിലെ നിലയിൽ നിന്ന് വീണ് ഇന്ത്യൻ പ്രവാസിക്ക് ഗുരുതര പരിക്കേറ്റു. സംഭവത്തിൽ കുവൈത്ത് സുരക്ഷാ അധികൃതർ അന്വേഷണം ആരംഭിച്ചു. അൽ-ജഹ്റ ആശുപത്രിയിലെ സുരക്ഷാ വിഭാഗമാണ് പരിക്കേറ്റ ഇന്ത്യൻ പൗരനെ ആശുപത്രിയിലെത്തിച്ചതായി ബന്ധപ്പെട്ട അധികൃതരെ അറിയിച്ചതെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി.

മാളിൽ നിന്ന് വീണ് പരിക്കേറ്റ നിലയിലാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിന്റെ കാരണവും സാഹചര്യങ്ങളും കണ്ടെത്തുന്നതിനായി കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. അന്വേഷണം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെന്നും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്ത്യൻ കമ്പനികൾക്ക് വൻ തിരിച്ചടി; സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇരുമ്പ് പൈപ്പുകൾക്ക് അധിക നികുതി, 29.9 ശതമാനം വരെ നികുതി ഈടാക്കും
അൽജസീറ 'മഞ്ഞ പത്രം', നിരോധിച്ച് പാകിസ്ഥാൻ; നടപടി പാകിസ്ഥാൻ അധീന കശ്മീരിലെ പ്രതിഷേധം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ