അയര്‍ലന്‍ഡിൽ ഇന്ത്യൻ പൗരനെ അര്‍ധനഗ്നനാക്കി ക്രൂരമായി മര്‍ദിച്ചു; വംശീയ ആക്രമണത്തിൽ പ്രതിഷേധം, അപലപിച്ച് ഇന്ത്യൻ എംബസി

Published : Jul 22, 2025, 08:13 PM ISTUpdated : Jul 22, 2025, 08:14 PM IST
Embassy of India, Dublin, Ireland

Synopsis

സംഭവത്തിൽ ഐറിഷ് നാഷണൽ പൊലീസ് അന്വേഷണം ആരംഭിച്ചു

ഡബ്ലിൻ: അയര്‍ലന്‍ഡിൽ ഇന്ത്യൻ പൗരനെ ഒരും സംഘം ആളുകള്‍ ആക്രമിച്ചു. മര്‍ദിച്ചതിനൊപ്പം അര്‍ധനഗ്നനാക്കുകയും ചെയ്തു. ഇന്ത്യൻ പൗരനായ 40കാരനാണ് മര്‍ദനത്തിനിരയായത്. മുഖത്തും കാലുകള്‍ക്കുമടക്കം പരിക്കേറ്റു. ശനിയാഴ്ച ഡബ്ളിനില്‍ വെച്ചാണ് സംഭവം. സംഭവത്തിൽ ഐറിഷ് നാഷണൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ആക്രമണത്തിൽ അയര്‍ലന്‍ഡിലെ ഇന്ത്യൻ അംബാസി‍‍ഡര്‍ അഖിലേഷ് മിശ്ര അപലപിച്ചു. ക്രൂരമായ ആക്രമണത്തിനാണ് ഇരയായതെന്നും ഇരയായ വ്യക്തിക്ക് ആവശ്യമായ പിന്തുണ നൽകുന്ന അയര്‍ലന്‍ഡിലെ ജനങ്ങളോടും നന്ദിയുണ്ടെന്നും കൊണ്ടുവരണമെന്നും അഖിലേഷ് മിശ്ര എക്സിൽ കുറിച്ചു.

വംശീയമായ അക്രമം ഒരുതരത്തിലും അംഗീകരിക്കാൻ കഴിയാത്തതാണെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരം വംശീയ അതിക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി.വിദ്വേഷ ആക്രമണമാണെന്ന് നടന്നതെന്നും അന്വേഷണം നടക്കുകയാണെന്നും ഐറിഷ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കുടിയേറ്റക്കാരിൽ കുറ്റകൃത്യം ആരോപിക്കപ്പെടുന്നതിൽ അര്‍ഥമില്ലെന്നും ഇത്തരം കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

മൂന്നാഴ്ച മുമ്പാണ് ഇന്ത്യൻ പൗരൻ അയര്‍ലന്‍ഡിലെത്തിയത്. ആമസോണിലെ ജീവനക്കാരനാണ് ആക്രമണത്തിന് ഇരയായത്. ഡബിളിനെ പാര്‍ക്ക് ഹിൽ റോഡിൽ വെച്ചാണ് സംഭവം. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് പ്രതികളെ പിടികൂടിയിട്ടില്ല. അക്രമം അയര്‍ലന്‍ഡിലെ ഇന്ത്യൻ സമൂഹത്തിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും എംബസി അക്രമണത്തിനിരയായ വ്യക്തിയുമായി ബന്ധപ്പെടുന്നുണ്ടെന്നും അയര്‍ലന്‍ഡിലെ ഇന്ത്യൻ എംബസി അധികൃതര്‍ അറിയിച്ചു. 

ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവര്‍ക്കുനരെ അയര്‍ലന്‍ഡിൽ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെയാണ് അക്രമ സംഭവങ്ങള്‍ ഉണ്ടായി തുടങ്ങിയതെന്നും വംശീയ അതിക്രമം നടത്തുന്ന സംഘങ്ങളാണ് ഇതിന് പിന്നിലെന്നുമാണ് വിവരം.അയര്‍ലന്‍ഡിൽ ഒരു ലക്ഷത്തിലധികം ഇന്ത്യൻ പൗരന്മാര്‍ വിവിധയിടങ്ങളിലായുണ്ടെന്നാണ് റിപ്പോര്‍ട്ട്. അയര്‍ലന്‍ഡിന്‍റെ സമ്പത്ത് വ്യവസ്ഥയിൽ നിര്‍ണായക പങ്കുവഹിക്കുന്നവരാണ് ഇന്ത്യൻ സമൂഹം.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കണ്ണിൽ ചോരയില്ലാത്ത ആക്രമണമെന്ന് ലോകം, ഡ്രോൺ ആക്രമണത്തിൽ പിടഞ്ഞുമരിച്ചത് 33 നഴ്സറി കുട്ടികളടക്കം 50 പേർ; കണ്ണീരിലാഴ്ന്ന് സുഡാൻ
ഏഷ്യൻ ശക്തികളുടെ ബന്ധം വഷളാകുന്നു; തങ്ങളുടെ വിമാനങ്ങള്‍ക്കുനേരെ ചൈന അപകടകരമായ രീതിയില്‍ റഡാര്‍ പ്രയോഗിച്ചെന്ന് ജപ്പാന്‍