ബീച്ചില്‍ നടക്കുന്നതിനിടെ ഇന്ത്യന്‍ വംശജയെ കാണാതായി; ഡൊമനിക്കൻ റിപ്പബ്ലിക്കില്‍ യുവതിയെ കണ്ടെത്താൻ തിരച്ചില്‍

Published : Mar 10, 2025, 12:50 AM ISTUpdated : Mar 10, 2025, 12:52 AM IST
ബീച്ചില്‍ നടക്കുന്നതിനിടെ ഇന്ത്യന്‍ വംശജയെ കാണാതായി; ഡൊമനിക്കൻ റിപ്പബ്ലിക്കില്‍ യുവതിയെ കണ്ടെത്താൻ തിരച്ചില്‍

Synopsis

കടല്‍ക്കരയിലൂടെ നടക്കുന്നതിനിടെയാണ് സുദിക്ഷയെ കാണാതായത്. പിന്നീട് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.

വാഷിങ്ടണ്‍: യുഎസിലെ പിറ്റ്സ്ബര്‍ഗ് യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിനിയായിരുന്ന ഇന്ത്യന്‍ വംശജയെ കാണാതായി. ഡൊമനിക്കന്‍ റിപ്പബ്ലിക്കില്‍ കൂട്ടുകാരോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ പോയ സുദിക്ഷ (20)യെയാണ് കാണാതായത്.യുവതിയെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തുകയാണെന്ന് അധികൃതര്‍ പറഞ്ഞു. വ്യാഴാഴ്ച ഡൊമനിക്കന്‍ റിപ്പബ്ലിക്കിലെ പുന്‍റ കാനയിലെ കടല്‍ക്കരയിലൂടെ നടക്കുന്നതിനിടെയാണ് സുദിക്ഷയെ കാണാതായത്. പിന്നീട് ഇതുവരെ പെണ്‍കുട്ടിയെ പറ്റി ഒരു വിവരവും ലഭിച്ചിട്ടില്ല.

ഡൊമിനിക്കൻ റിപ്പബ്ലിക് ആസ്ഥാനമായുള്ള സെർച്ച് ആൻഡ് റെസ്ക്യൂ ടീമായ ഡിഫെൻസ സിവിൽ യുവതിയെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തുന്നുണ്ട്. യൂണിവേഴ്സിറ്റി അധികൃതര്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് പിറ്റ്സ്ബര്‍ഗ് യൂണിവേഴ്സിറ്റി വക്താവ് അറിയിച്ചു.

Read More:'നിങ്ങള്‍ക്ക് സ്യൂട്ടില്ലേ?' ട്രംപ് ചോദിച്ച ആ ജാക്കറ്റ് ചില്ലറക്കാരനല്ല, സെലൻസ്കി അത് ധരിക്കാൻ കാരണവുമുണ്ട്!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം
ദാരുണം, വീട്ടിൽ വളർത്തിയ പിറ്റ് ബുള്ളുകളുടെ ആക്രമണത്തിൽ മുത്തശ്ശനും 3 മാസം മാത്രം പ്രായമുള്ള പേരക്കുട്ടിയും യുഎസിൽ കൊല്ലപ്പെട്ടു