കോട്ട് ധരിക്കാത്തതിനെക്കുറിച്ച് ട്രംപ് ചോദിച്ചപ്പോൾ, അതിന് ഉചിതമായ കാരണം ഉണ്ടെന്നായിരുന്നു അദ്ദേഹം വിശദീകരിച്ചത്. 

റഷ്യ-ഉക്രൈൻ യുദ്ധം അവസാനിക്കുന്നതുവരെ അദ്ദേഹം കോട്ട് ധരിക്കില്ലെന്നത് ഉക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി പലവട്ടം വ്യക്തമാക്കിയതാണ്. എന്നാൽ ഇതിന് പകരം സെലൻസ്കി വൈറ്റ് ഹൗസ് സന്ദർശനത്തിനിടയിൽ ധരിച്ച വസ്ത്രവും വലിയ ചർച്ചയായിരുന്നു. ഇത് ഇത് വാക്കുതർക്കത്തിന് വരെ കാരണമായി മാറുകയുംചെയ്തു. അദ്ദേഹം കോട്ട് ധരിക്കാത്തതിനെക്കുറിച്ച് ട്രംപ് ചോദിച്ചപ്പോൾ, അതിന് ഉചിതമായ കാരണം ഉണ്ടെന്നായിരുന്നു അദ്ദേഹം വിശദീകരിച്ചത്. 

അമേരിക്കൻ സന്ദര്‍ശനത്തിൽ സെലൻസ്കി ധരിച്ച വസ്ത്രം വെറും ജാക്കറ്റ് മാത്രമല്ലെന്നാണ് ഒരു ഉക്രൈൻ മാധ്യമപ്രവര്‍ത്തകയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളിൽ പറയുന്നത്. ഉക്രൈൻ മാധ്യമ പ്രവർത്തകയായ ഇലിയാ പൊണോമറങ്കോ പൊളിട്ടക്കോയോട് അവര്‍ പറഞ്ഞത് അനുസരിച്ച്, കറുത്ത വസ്ത്രശൈലി അമേരിക്കക്കാരുടെ കാഴ്ചയിൽ മോശമായിലെ തോന്നിയെങ്കിലും, അങ്ങനെ അല്ല, സാധാരണയായി ധരിക്കുന്ന ഒലീവ്-ഗ്രീൻ പോരാട്ടവസ്ത്രങ്ങൾ ഒരു സംസ്കാര സുചകമാണെന്നും, യുദ്ധത്തിൽ നേരിട്ട് പങ്കെടുത്തവരുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നുമാണെന്നും അവര്‍ പറയുന്നു.

സെലൻസ്കിയുടെ വസ്ത്രശൈലി സൗമ്യമായി എലിറ്റിസത്തെ എതിര്‍ക്കുന്ന തരത്തിലുമുള്ള സന്ദേശം കൈമാറുന്നതാണ്. രാജാക്കന്മാരെയും രാജ്യതലവന്മാരെയും കാണുമ്പോൾ, യുദ്ധശ്രമങ്ങളിൽ നേരിട്ട് പങ്കാളികളായ ശരാശരി ഉക്രൈൻ ജനതയെ പ്രതിനിധീകരിക്കുന്ന രീതിയിലാണ് അദ്ദേഹം വസ്ത്രം ധരിക്കാറുള്ളത്. "ഏത് ശക്തരെയും കാണാൻ പോകുന്നത്, ഞാൻ എന്റെ സാധാരണ ജനങ്ങളുടെ പ്രതിനിധിയായിട്ടാണ്" എന്നാണ് സെലൻസ്കി തന്റെ വസ്ത്രശൈലിയിലൂടെ വ്യക്തമാക്കാൻ ഉദ്ദേശിക്കുന്നതെന്നും പൊണോമറങ്കോ വ്യക്തമാക്കി.

ഉക്രേനിയൻ ബ്രാൻഡുകളുടെ വസ്ത്രങ്ങൾ ധരിക്കാനാണ് സെലൻസ്‌കി ഇഷ്ടപ്പെടുന്നത്. ഈ വസ്ത്രങ്ങൾ നിർമ്മിക്കുന്നതും സാധാരണമാണെന്ന് കരുതാം. എന്നാൽ ഇവയിൽ ചില വസ്ത്രങ്ങൾ യുദ്ധമേഖലകളിൽ ധരിക്കുന്ന വസ്ത്രങ്ങളാണ്. ശരീര കവചവും സൈനിക കോംബാറ്റ് ജാക്കറ്റും ഉപയോഗിച്ച് ധരിക്കുന്ന അതേ വസ്ത്രങ്ങളാണവ. ഞാൻ ഒരു യുദ്ധ റിപ്പോർട്ടറായി ജോലി ചെയ്തിരുന്നപ്പോൾ, ആ മീറ്റിംഗിൽ സെലൻസ്‌കി ധരിച്ചിരുന്നതിന് സമാനമായ ഒരു സ്വെറ്റർ എനിക്കുണ്ടായിരുന്നു. അന്ന് വൈറ്റ് ഹൗസിൽ സെലെൻസ്‌കിയുടെ വസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ഉക്രേനിയൻ ത്രിശൂലമായിരുന്നു. അത് പ്രധാന ദേശീയ ചിഹ്നങ്ങളിലൊന്നാണെന്നും സെലന്‍സ്‌കിയുടെ ജാക്കറ്റ് ഡിസൈൻ ചെയ്തത് എല്‍വിര ഗസനോവയ എന്ന ഡിസൈനറാണെന്നും അവര്‍ പറഞ്ഞു.

2022 ഫെബ്രുവരിയിൽ റഷ്യ ഉക്രെയ്‌ൻ അധിനിവേശം നടത്തിയതിനുശേഷം, സെലെൻസ്‌കി തന്റെ ഒലിവ്, കറുപ്പ് നിറങ്ങളിലുള്ള ടി-ഷർട്ടുകൾ മാത്രമാണ് ധരിക്കാറുള്ളത്. സെലന്‍സ്കിയുമായുള്ള കൂടിക്കാഴ്ചയിൽ സെലസ്കിയുടെ വസ്ത്രധാരണം മതിപ്പുണ്ടാക്കുന്നതായിരുന്നില്ലെന്നായിരുന്നു ട്രംപിന്റെ നിരീക്ഷണം. വാഷിംഗ്ടണിലെ ട്രംപ് സെലന്‍സ്കി കൂടിക്കാഴ്ചയിൽ പരസ്പരം അഭിവാദ്യം ചെയ്തപ്പോൾ സെലൻസ്‌കിയുടെ വസ്ത്രത്തോടുള്ള ട്രംപിന്റെ പ്രതികരണം പ്രകടമായിരുന്നു. സ്യൂട്ട് ധരിക്കാത്തത് എന്നും നിങ്ങൾക്ക് സ്യൂട്ട് ഉണ്ടോയെന്നുമുള്ള മാധ്യമ പ്രവർത്തകന്റെ ചോദ്യത്തോട് യുദ്ധം പൂർത്തിയായ ശേഷം ഇത്തരം വസ്ത്രധാരണത്തിലേക്കോ ഇതിനേക്കാൾ മികച്ചതിലേക്കോ എത്താമെന്നായിരുന്നു സെലൻസ്കിയുടെ പ്രതികരണം.

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളെഴുതി അലങ്കോലമാക്കി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം