
സിങ്കപ്പൂർ: ഇന്ത്യൻ വംശജയായ 41കാരിയെ ജയിലിലടച്ച് സിങ്കപ്പൂർ കോടതി. തന്റെ വീട്ടിൽ ജോലി ചെയ്ത സ്ത്രീയെ ക്രൂരമായി ഉപദ്രവിച്ചുകൊന്ന കേസിലാണ് ഇന്ത്യൻ വംശജയും സിങ്കപ്പൂർ പൗരത്വവുമുള്ള ഗായത്രി മുരുഗയ്യന് ജയിൽ ശിക്ഷ വിധിച്ചത്. 28 വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. 30 വർഷത്തെ ജയിൽ ശിക്ഷയാണ് ഗായത്രിക്ക് സിങ്കപ്പൂർ കോടതി വിധിച്ചിരിക്കുന്നത്.
2016 ജൂലൈയിൽ ആണ് 24കാരിയായ മ്യാൻമാർ സ്വദേശി പ്യാങ് ങ്കെയ്യ ഡോൺ കൊല്ലപ്പെട്ടത്. 2015 മെയ് മുതൽ 14 മാസമാണ് ഇവർ ഗായത്രിയുടെ വീട്ടിൽ ജോലി ചെയ്തത്. ചൂല്, ഇരുമ്പ് ദണ്ഡ് അടക്കമുള്ള വസ്തുക്കൾ ഉപയോഗിച്ച് ഗായത്രി പ്യാങിനെ മർദ്ദിച്ചിരുന്നു.
മുടി പിടിച്ച് വലിക്കുകയും ഒരു ഘട്ടത്തിൽ ഇരുമ്പ് ദണ്ഡുകൊണ്ട് കൈ പൊള്ളിക്കുകയും ചെയ്തിരുന്നു. എങ്ങനെയാണ് കൊല്ലപ്പെട്ട പ്യാങ് ക്രൂരമർദ്ദനം ഏറ്റുവാങ്ങിയതെന്നത് ഞെട്ടിക്കുന്നതാണെന്ന് വിധി പ്രസ്താവിക്കുന്നതിനിടയിൽ ജഡ്ജി സീ കീ ഊൻ പറഞ്ഞു. ഗായത്രിയുടെ ഭർത്താവിനും അമ്മയ്ക്കുമെതിരെയും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam