റോഡിലൂടെ നടന്നുപോയ യുവതി വെടിയേറ്റു മരിച്ചു, നിറയൊഴിച്ചത് തൊട്ടുപിന്നാലെ എത്തിയ യുവാവ്, 37കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്

Published : Jul 27, 2026, 04:31 PM IST
canada obit

Synopsis

കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26 കാരി നവ്‌നീത് കൗർ വെടിയേറ്റ് മരിച്ചു. വ്യക്തിപരമായി ലക്ഷ്യമിട്ടുള്ള ആക്രമണമാണിതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബ്രാംപ്ടൺ സ്വദേശിയായ ശരൺജിത് സിംഗിനെ ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

ഒട്ടാവ: കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി. ആക്രമണം വ്യക്തിപരമായി ലക്ഷ്യമിട്ട നടപ്പിലാക്കിയതാണെന്ന് കാനഡ പൊലീസ് സ്ഥിരീകരിച്ചു. നവ്‌നീത് കൗർ എന്ന യുവതിയാണ് ഹംബർവുഡ് ബൊളിവാർഡിനും റെക്സ്‌ഡേൽ ബൊളിവാർഡിനും സമീപമുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് കാനഡയിലെ ബ്രാംപ്റ്റൺ സ്വദേശിയായ ശരൺജിത് സിംഗ് (37) എന്നയാളെ ടൊറന്റോ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റവും മുൻ ഉത്തരവുകൾ ലംഘിച്ചതിനുമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 7.23ഓടെയാണ് സംഭവം. റോഡിൽ നടന്നുപോവുകയായിരുന്ന നവ്‌നീത് കൗറിനെ പിന്തുടർന്നെത്തിയ അക്രമി വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഉടൻ തന്നെ അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും സംഭവസ്ഥലത്തു വച്ചുതന്നെ യുവതി മരണത്തിന് കീഴടങ്ങിയതായി പൊലീസ് അറിയിച്ചു. വീടിനുള്ളിലല്ല, പരസ്യമായ വഴിയരികിലാണ് ആക്രമണം നടന്നതെന്ന് ഡ്യൂട്ടി ഇൻസ്‌പെക്ടർ സ്കോട്ട് ബ്രാഡ്‌ബറി വ്യക്തമാക്കി.

രാവിലെ റോഡിലൂടെ നടന്നുപോവുകയായിരുന്ന നവ്‌നീതിനോട് പ്രതി എന്തോ സംസാരിക്കുകയും യുവതി തിരിഞ്ഞുനോക്കിയ ഉടൻ നേരെ വെടിയുതിർക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷി വെളിപ്പെടുത്തി. ഇരുവരും തമ്മിൽ വഴക്കോ തർക്കമോ ഒന്നും ഉണ്ടായിരുന്നില്ലെന്നും വെടിവെച്ച ശേഷം പ്രതി കയ്യിൽ തോക്കുമായി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ദൃക്സാക്ഷി കൂട്ടിച്ചേർത്തു.

സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിക്കായി ഡ്രോണുകളും ഡോഗ് സ്‌ക്വാഡും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് പൊലീസ് തെരച്ചിൽ നടത്തിയത്. തുടർന്നാണ് ശരൺജിത് സിംഗിനെ പൊലീസ് വലയിലാക്കിയത്. ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ലെന്നും ഹൊമിസൈഡ് ടീം കേസിൽ വിശദമായ അന്വേഷണം നടത്തുകയാണെന്നും ടൊറന്റോ പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ പൊലീസിലോ 'ക്രൈം സ്റ്റോപ്പേഴ്സിലോ' വിവരമറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആദ്യ ഉപാധി മുന്നോട്ട് വച്ച് ഇറാൻ പരമോന്നത നേതാവ്, അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കണമെങ്കിൽ ലബനനിൽ നിന്ന് ഇസ്രയേൽ പിന്മാറണം
ദുബായിൽ സ്വർണവില വീണ്ടും കുതിപ്പിലേക്ക്? കഴിഞ്ഞ മാസത്തെ സർവ്വകാല റെക്കോർഡിലേക്ക് ഇനി എത്ര അകലം?