യുഎസിൽ ഇന്ത്യൻ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു; വെടിയേറ്റത് പിസ ഡെലിവറിക്കിടെ

Published : Aug 23, 2026, 04:27 PM IST
punjab man shot dead in new york usa

Synopsis

പിസ ഡെലിവറി ഏജന്റായ ​ഗുർദീപ് സിങ്ങിന് ജോലിക്കിടെയാണ് വെടിയേറ്റതെന്നാണ് റിപ്പോർട്ട്. കവർച്ചാശ്രമത്തിനിടെയാണ് സംഭവമുണ്ടായതെന്നും പറയുന്നു. കൂടുതൽവിവരങ്ങൾ പൊലീസിൽനിന്ന് ലഭ്യമായിട്ടില്ല.

വാഷിങ്ടൺ/ന്യൂഡൽഹി: ഇന്ത്യൻ യുവാവ് യുഎസിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. പഞ്ചാബിലെ കപുർത്തല സ്വദേശിയായ ​ഗുർദീപ് സിങ്(28) ആണ് ന്യൂയോർക്കിൽവെച്ച് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

പിസ ഡെലിവറി ഏജന്റായ ​ഗുർദീപ് സിങ്ങിന് ജോലിക്കിടെയാണ് വെടിയേറ്റതെന്നാണ് റിപ്പോർട്ട്. കവർച്ചാശ്രമത്തിനിടെയാണ് സംഭവമുണ്ടായതെന്നും പറയുന്നു. കൂടുതൽവിവരങ്ങൾ പൊലീസിൽനിന്ന് ലഭ്യമായിട്ടില്ല.

13 വർഷം മുൻപാണ് വായ്പയെടുത്ത് മകൻ യുഎസിലേക്ക് പോയതെന്ന് പിതാവ് പ്യാരാലാൽ പറഞ്ഞു. വലിയ കടബാധ്യതകളുമായാണ് മകൻ യുഎസിലേക്ക് പോയത്. അവിടെ എത്തിയശേഷവും ഒരുപാട് ദുരിതം അനുഭവിച്ചു. കുടുംബത്തിന് താങ്ങാനാകാനായി മകൻ രാവും പകലും ജോലിചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കണ്ണീരോടെ പറഞ്ഞു.

​ഗുർദീപിന്റെ മൃതദേഹം എത്രയുംവേ​ഗം നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ​സംഭവത്തിൽ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും ഇവർക്ക് ശിക്ഷ ഉറപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഡോളറിന് ഡോളർ എന്ന കണക്കിൽ മറുപടി നൽകും'; യുഎസിൻ്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ കാനഡ
ഗൂഗിളിൽ 1 സ്റ്റാർ റിവ്യൂ; യുവതിക്കെതിരെ മാനനഷ്ടക്കേസുമായി യുഎസ് കമ്പനി