മലയാളി വിദ്യാര്‍ത്ഥി അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു

Published : Jul 22, 2023, 12:44 PM IST
മലയാളി വിദ്യാര്‍ത്ഥി അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു

Synopsis

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ ഏറ്റവുമൊടുവില്‍ നാട്ടിലെത്തി മടങ്ങിയത്. കോട്ടയം കൈപ്പുഴയിലെ സഹോദരിയെ വിളിച്ച് കഴിഞ്ഞ ദിവസം സണ്ണിയാണ് മകന്റെ മരണ വിവരം അറിയിച്ചത്.

കോട്ടയം: ഏറ്റുമാനൂര്‍ സ്വദേശിയായ മലയാളി വിദ്യാര്‍ത്ഥി അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു. കൈപ്പുഴ കാവില്‍ സണ്ണിയുടെ മകന്‍ ജാക്സണ്‍ (17) ആണ് മരിച്ചത്. കാലിഫോര്‍ണിയയില്‍ വെച്ചാണ് ജാക്സണ് വെടിയേറ്റതെന്നാണ് വിവരം.

കൊല്ലപ്പെട്ട ജാക്സന്റെ അമ്മ അമേരിക്കയില്‍ നഴ്സാണ്. 1992ല്‍ ആണ് പിതാവ് സണ്ണി അമേരിക്കയിലേക്ക് കുടിയേറിയത്. ഇപ്പോള്‍ കുടുംബസമേതം അവിടെ താമസിക്കുകയാണ്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ ഏറ്റവുമൊടുവില്‍ നാട്ടിലെത്തി മടങ്ങിയത്. കോട്ടയം കൈപ്പുഴയിലെ സഹോദരിയെ വിളിച്ച് കഴിഞ്ഞ ദിവസം സണ്ണിയാണ് മകന്റെ മരണ വിവരം അറിയിച്ചത്. ജ്യോതി, ജോഷ്യ, ജാസ്‍മിന്‍ എന്നിവരാണ് കൊല്ലപ്പെട്ട ജാക്സന്റെ സഹോദരങ്ങള്‍. സംസ്കാര ചടങ്ങുകള്‍ അമേരിക്കയില്‍ തന്നെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Read also: ആറുവയസ്സുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊന്ന ക്രൂരതയ്ക്ക് വധശിക്ഷ,നാല് കേസുകളിലായി പ്രതിക്ക് മരണം വരെ തടവ്

PREV
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം