ആനച്ചാല്‍ ആമക്കണ്ടം സ്വദേശിയായ കുട്ടിയെയാണ് ബന്ധു കൊലപ്പെടുത്തിയത്.14 വയസ്സുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത കേസിലുള്‍പ്പെടെയാണ് വിധി

ഇടുക്കി:'ഇടുക്കി അനച്ചാലിനു സമീപം ആമക്കണ്ടത്ത് ആറുവയസ്സുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും 14 വയസ്സുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് വധ ശിക്ഷ .നാലു കേസുകളിലായി മരണം വരെ തടവും വിധിച്ചിട്ടുണ്ട്. .ആകെ 92 വർഷം തടവാണ് വിധിച്ചത്.. ആനച്ചാല്‍ ആമക്കണ്ടം സ്വദേശിയായ കുട്ടിയെയാണ് ബന്ധു കൊലപ്പെടുത്തിയത്. കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ ഭർത്താവാണ് പ്രതി.അമ്മയെയും മുത്തശ്ശിയെയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഇതിനു ശേഷമാണ് 14 വയസ്സുകാരിയായ സഹോദരിയെ ഏലത്തോട്ടത്തിൽ വച്ച് ഇയാൾ ബലാത്സംഗം ചെയ്തതത്. ഇടുക്കി അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.2021 ഒക്ടോബർ രണ്ടിനു രാത്രിയാണ് സംഭവം നടന്നത്. വെള്ളത്തൂവൽ പോലീസാണ് കേസിൽ കുറ്റപത്രം സമ‍പ്പിച്ചത്.

ഏഷ്യാനെററ് ന്യൂസ് ലൈവ്

മാസങ്ങള്‍ക്ക് മുമ്പ് വിവാഹിതയായ യുവതി മരിച്ച നിലയില്‍; ഭര്‍തൃവീട്ടുകാര്‍ കൊന്നതെന്ന് ബന്ധുക്കള്‍

2 വർഷം 12കാരിയെ തുടർച്ചയായി പീഡിപ്പിച്ചു! പെൺകുട്ടി കൗൺസിലിങിൽ വെളിപ്പെടുത്തി, യുവാവ് പിടിയിൽ