തെരച്ചില്‍ അഞ്ചാം ദിവസത്തിലേക്ക്, കാലിഫോർണിയയില്‍ കാണാതായ ഇന്ത്യൻ വിദ്യാർത്ഥികൾക്കായ് അന്വേഷണം തുടരുന്നു

Published : Feb 14, 2026, 10:48 AM IST
Saketh sreenivasayya

Synopsis

കാലിഫോർണിയയിൽ കാണാതായ ഇന്ത്യൻ വിദ്യാര്‍ത്ഥിക്കായുള്ള തെരച്ചില്‍ തുടരുന്നു. കർണാടക സ്വദേശി സകേത് ശ്രീനിവാസയ്യ എന്ന 22 കാരനെയാണ് കാണാതായിരിക്കുന്നത്

കാലിഫോർണിയ: കാലിഫോർണിയയിൽ കാണാതായ ഇന്ത്യൻ വിദ്യാര്‍ത്ഥിക്കായുള്ള തെരച്ചില്‍ തുടരുന്നു. കർണാടക സ്വദേശി സകേത് ശ്രീനിവാസയ്യ എന്ന 22 കാരനെയാണ് കാണാതായിരിക്കുന്നത്. ഇയാളെപറ്റി അഞ്ച് ദിവസമായി ഒരു വിവരവുമില്ല. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയില്‍ കെമിക്കൽ ആൻഡ് ബയോമോളിക്യുലാർ എഞ്ചിനീയറിങ് വിഭാഗത്തിൽ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്യുകയായിരുന്നു സാകേത്. ഐഐടി മദ്രാസില്‍ നിന്നാണ് സാകേത് ബിരുദം നേടിയത്. ഫെബ്രുവരി 9 ചെവ്വാഴ്ചയാണ് സാകേതിനെ കാണാതാവുന്നത്. ക്യാമ്പസിനടുത്തായി ഏകദേശം ഒരു കിലോമീറ്റർ അകലെ അവസാനമായി കണ്ടതായാണ് വിവരം. പരിസര പ്രദേശങ്ങളില്‍ നിലവില്‍ തെരച്ചില്‍ നടക്കുന്നുണ്ട്.

പരിശോധനയിസ്‍ സാകേതിന്‍റെ പാസ്‌പോർട്ടും ലാപ്‌ടോപ്പും അടങ്ങിയ ബാഗ് കണ്ടെത്തിയിട്ടുണ്ട്. സഹപാഠികളുൾപ്പെടെയുള്ളവ‌ർ തെരച്ചില്‍ സഹകരിക്കുന്നുണ്ട്. വിദ്യാർത്ഥിയെ കാണാതായതില്‍ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ആശങ്ക പ്രകടിപ്പിച്ചു. വിഷയത്തില്‍ ആശങ്കയുണ്ടെന്ന് കോണ്‍സുലേറ്റ് വ്യക്തമാക്കി. അധികൃതര്‍ സാകേതിന്‍റെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ട്. കൂടാതെ ഏതെങ്കിലും തരത്തിലുള്ള വിവരം ലഭിക്കുന്നവര്‍ ബെർക്ക്‌ലി പൊലീസിനെ ബന്ധപ്പെടാനും അധികൃതര്‍ അഭ്യർത്ഥിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഡെർമറ്റോളജി ക്ലിനിക്കിൽ പ്രസവ ചികിത്സ! ഉദ്യോഗസ്ഥരുടെ മിന്നൽ റെയ്ഡ്, ലൈസൻസില്ലാതെ ചികിത്സ നൽകിയ നിരവധി പേർ കുടുങ്ങി
പാസ്പോർട്ട് റാങ്കിൽ ഇന്ത്യയുടെ കുതിപ്പ്, 10 റാങ്ക് മുന്നിലെത്തി; പക്ഷേ വിസ രഹിത പ്രവേശനത്തിൽ ഇപ്പോഴും പിന്നിൽ