ഇൻസ്റ്റ​ഗ്രാമും ചതിച്ചോ? 1.75 കോടി ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ഡാർക് വെബിൽ

Published : Jan 10, 2026, 08:50 PM IST
Instagram

Synopsis

ഹാക്കർ ഫോറങ്ങളിൽ ഇതിനകം പ്രചരിക്കുന്ന ചോർന്ന ഡാറ്റകളിൽ ഉപയോക്താക്കളുടെ പൂർണ്ണ പേരുകൾ, ഇമെയിൽ വിലാസങ്ങൾ, ഫോൺ നമ്പറുകൾ, തുടങ്ങി നിർണായകമായ എല്ലാ വിവരങ്ങളും ഉണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഡാർക്ക് വെബിലാണ് വിവരങ്ങൾ ലഭ്യമായത്.

ദില്ലി: സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റ​ഗ്രാമിൽ നിന്ന് വൻരീതിയിൽ വ്യക്തി വിവരങ്ങൾ ചോർന്നുവെന്ന് റിപ്പോർട്ട്. 1.75 കോടി ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങളാണ് ചോർന്നതെന്ന് സൈബർ സുരക്ഷാ സ്ഥാപനമായ മാൽവെയർബൈറ്റ്സിന്റെ റിപ്പോർട്ട് പറയുന്നു. ഹാക്കർ ഫോറങ്ങളിൽ ഇതിനകം പ്രചരിക്കുന്ന ചോർന്ന ഡാറ്റകളിൽ ഉപയോക്താക്കളുടെ പൂർണ്ണ പേരുകൾ, ഇമെയിൽ വിലാസങ്ങൾ, ഫോൺ നമ്പറുകൾ, ലൊക്കേഷന്‍ തുടങ്ങി നിർണായകമായ എല്ലാ വിവരങ്ങളും ഉണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഡാർക്ക് വെബിലാണ് വിവരങ്ങൾ ലഭ്യമായത്. 

മാൽവെയർബൈറ്റ്സിന്റെ ഡാർക്ക് വെബ് നിരീക്ഷണത്തിനിടെയാണ് ചോർച്ച കണ്ടെത്തിയത്. ആൾമാറാട്ട തട്ടിപ്പുകൾ, ഫിഷിംഗ് ആക്രമണങ്ങൾ, ക്രെഡൻഷ്യൽ മോഷണം എന്നിവയ്ക്കായി ഹാക്കർമാർ ചോർന്ന ഡാറ്റ ഉപയോഗപ്പെടുത്തിയേക്കാമെന്ന് കമ്പനി മുന്നറിയിപ്പ് നൽകി. അതേസമയം, ഇൻസ്റ്റാഗ്രാമിന്റെ മാതൃ കമ്പനിയായ മെറ്റ ഇതുവരെ റിപ്പോർട്ട് സ്ഥിരീകരിച്ചിട്ടില്ല. അക്കൗണ്ട് സുരക്ഷിതമാണോയെന്ന് ഉറപ്പുവരുത്താൻ ഇൻസ്റ്റാഗ്രാമിൽ നിന്നുള്ള സുരക്ഷാ മെയിലുകൾ പരിശോധിക്കണമെന്നും കമ്പനി മുന്നറിയിപ്പ് നൽകി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഹമാസ് ഭീകരവാദ സംഘടന, ന്യൂയോർക്ക് നഗരത്തിൽ ഹമാസ് അനുകൂലികൾക്ക് സ്ഥാനമില്ല'; തള്ളിപ്പറഞ്ഞ് മംദാനി
'തനിക്ക് ലഭിച്ച നൊബേൽ സമ്മാനം ട്രംപിന് കൈമാറുമെന്ന് മച്ചാഡോ, ആലോചിക്കാമെന്ന് ട്രംപ്'; വിശദീകരണവുമായി നൊബേൽ കമ്മിറ്റി