ആദ്യ ഫോൾഡബിൾ ഫോൺ അവതരിപ്പിച്ച് ആപ്പിൾ; ഐഫോൺ ഡ്യുവോ ഒക്ടോബറിൽ വിപണിയിലെത്തും, ഇന്ത്യയിലെ വില 2.99 ലക്ഷം രൂപ മുതൽ

Published : Sep 10, 2026, 12:16 AM IST
iphone duo

Synopsis

ഐഫോൺ ഡ്യുവോ(​iPhone Duo) എന്ന പേരിലാണ് തങ്ങളുടെ ആദ്യ ഫോൾഡബിൾ സ്മാർട്ഫോൺ ആപ്പിൾ ആ​ഗോളതലത്തിൽ അവതരിപ്പിച്ചത്. ആപ്പിൾ പാർക്കിൽ നടന്ന സർപ്രൈസ് ആൻഡ് ഷൈൻ ചടങ്ങിലായിരുന്നു ആദ്യ ഫോൾഡബിൾ ഫോൺ പുറത്തിറക്കിയത്.

കാലിഫോർണിയ: ആദ്യ ഫോൾഡബിൾ ഫോൺ അവതരിപ്പിച്ച് ആപ്പിൾ. ഐഫോൺ ഡ്യുവോ(​iPhone Duo) എന്ന പേരിലാണ് തങ്ങളുടെ ആദ്യ ഫോൾഡബിൾ സ്മാർട്ഫോൺ ആപ്പിൾ ആ​ഗോളതലത്തിൽ അവതരിപ്പിച്ചത്. ആപ്പിൾ പാർക്കിൽ നടന്ന സർപ്രൈസ് ആൻഡ് ഷൈൻ ചടങ്ങിലായിരുന്നു ആദ്യ ഫോൾഡബിൾ ഫോൺ പുറത്തിറക്കിയത്. സാംസങ് ​ഗ്യാലക്സി ഫോൾഡ് അവതരിപ്പിച്ച് ഏഴുവർഷത്തിന് ശേഷമാണ് ആപ്പിൾ തങ്ങളുടെ ഫോൾഡബിൾ ഫോൺ പുറത്തിറക്കുന്നത്.

ആപ്പിളിന്റെ ഏറ്റവും പുതിയ A20 പ്രോ (A20 Pro) ചിപ്സെറ്റാണ് ഐഫോൺ ഡ്യുവോയിലുള്ളത്. 7.76 ഇഞ്ച് പ്രൈമറി ഡിസ്പ്ലേയും 5.49 ഇഞ്ച് കവർ ഡിസ്പ്ലേയുമാണ് ഇതിൽ നൽകിയിരിക്കുന്നത്. 48 മെഗാപിക്‌സലിന്റെ രണ്ട് റിയർ ക്യാമറകളും, കവർ ഡിസ്‌പ്ലേയിൽ 12 മെഗാപിക്‌സൽ സെൽഫി ക്യാമറയുമുണ്ട്. ​iOS 27 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. 12 ജിബി റാം, 256 ജിബി സ്റ്റോറേജുള്ള വേരിയന്റ് മുതൽ 2ടിബി സ്റ്റോറേജുള്ള വേരിയന്റ് വരെ ലഭ്യമാകും. 256 ജിബി സ്റ്റോറേജിന്റെ ഐഫോൺ ഡ്യുവോയ്ക്ക് ഇന്ത്യയിൽ ഏകദേശം 2.99 ലക്ഷം രൂപ മുതലാണ് വില. 512 ജിബിയ്ക്ക് 3.24 ലക്ഷം രൂപയും 1ടിബിയ്ക്ക് 3.74 ലക്ഷം രൂപയും 2ടിബിയ്ക്ക് 4.49 ലക്ഷം രൂപയും ഏകദേശം വിലവരും. സ്റ്റാർവൈറ്റ്, നൈറ്റി സ്കൈ നിറങ്ങളിൽ ഫോൺ ലഭ്യമാകും. ഒക്ടോബർ 16 മുതൽ ഐഫോൺ ഡ്യുവോയുടെ പ്രീഓർഡർ ആരംഭിക്കും. ഒക്ടോബർ 23 മുതൽ ഫോൺ വിപണിയിലെത്തും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് ഫോണുകൾ അവതരിപ്പിച്ച് ആപ്പിൾ; വിലയും സവിശേഷതകളും അറിയാം
ഇറാൻ ഭരണകൂടത്തെ വീഴ്ത്തുന്നതിന് വളരെ അടുത്തെത്തി, ആ സഖ്യമൊന്നാകെ തകരും: നെതന്യാഹു