10 ഗ്രാമങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന ജലസംഭരണികൾ തകർത്ത് യുഎസ്; ആക്രമണം ബോധപൂർവമെന്ന് ഇറാൻ

Published : Jun 11, 2026, 08:23 AM IST
Iran on US Attack

Synopsis

പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനിടെ യുഎസിനെതിരെ ഇറാൻ. ഇറാനിലെ ജലവിതരണ സംവിധാനങ്ങൾക്കു നേരെ യുഎസ് സൈന്യം നടത്തിയ ആക്രമണം ബോധപൂർവമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ്. ആക്രമണത്തിൽ 10 ഗ്രാമങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന ജലസംഭരണികൾ തകർന്നു. 

ടെഹ്രാൻ: കുവൈറ്റിലെയും ബഹ്റൈനിലെയും 18 പ്രധാന യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയെന്ന് ഇറാൻ സൈന്യം. അമേരിക്കയുടെ പ്രകോപനത്തിനുള്ള നിർണായക സൈനിക തിരിച്ചടിയാണിതെന്ന് ഇറാൻ സൈന്യമായ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സ് (ഐആർജിസി) ആക്രമണത്തെ വിശേഷിപ്പിച്ചു. കുവൈറ്റിലെ അലി അൽ സലേം, അഹമ്മദ് അൽ ജാബിർ വ്യോമതാവളങ്ങളും ബഹ്റൈനിലെ ഷെയ്ഖ് ഇസ വ്യോമതാവളവും ലക്ഷ്യമിട്ടാണ് ഇറാൻ ആക്രമണം നടത്തിയെന്നാണ് ഇറാൻ ഇൻ്റർനാഷണലിൻ്റെ റിപ്പോർട്ട്. അതേസമയം ഹോർമുസ് കടലിടുക്കിൽ യുഎസ് കപ്പൽ ആക്രമിച്ചുവെന്ന ഇറാൻ്റെ വാദം യുഎസ് സൈന്യം നിഷേധിച്ചു.

അതേസമയം ഇറാനിലെ ജലവിതരണ സംവിധാനങ്ങൾക്കു നേരെ യുഎസ് സൈന്യം നടത്തിയ ആക്രമണം ബോധപൂർവമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് ആരോപിച്ചു. ആക്രമണത്തിൽ 10 ഗ്രാമങ്ങളിലെ 20,000ത്തിലധികം താമസക്കാർക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന രണ്ട് ജലസംഭരണികൾ തകർന്നു. ഇത് യാദൃശ്ചികമായി സംഭവിച്ച നാശനഷ്ടമല്ല, മറിച്ച് ആസൂത്രിതമായ ഒരു യുദ്ധക്കുറ്റവും മനുഷ്യാവകാശങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും നഗ്നമായ ലംഘനവുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വിമർശിച്ചു. സാധാരണക്കാരുടെ ജീവിതനിലനിൽപ്പിന് ആധാരമായ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഇത്തരം വ്യവസ്ഥാപിതമായ ക്രൂരമായ ആക്രമണങ്ങൾ നടത്തുന്നതിന് അമേരിക്ക മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

ഇറാൻ്റെ ഭാഗത്തുനിന്ന് ശക്തമായ തിരിച്ചടി ഉണ്ടായതിനെ തുടർന്നാണ് അമേരിക്ക തെക്കൻ ഇറാനിൽ നടത്തിയ ആക്രമണം അവസാനിപ്പിച്ചതെന്ന് ഇറാൻ സൈനിക കമാൻഡ് അവകാശപ്പെട്ടു. യുഎസിൻ്റെ ആക്രമണങ്ങൾക്കും പ്രകോപനങ്ങൾക്കുമെതിരെ ഇറാൻ്റെ സൈനിക തിരിച്ചടി തുടരുമെന്നും സൈന്യം കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്ക് അസ്ഥിരപ്പെടുത്തിയാൽ മേഖലയിലുടനീളം ഇറാൻ തിരിച്ചടിക്കുമെന്ന് ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് എയ്‌റോസ്‌പേസ് ഫോഴ്‌സ് കമാൻഡർ ബ്രിഗേഡിയർ ജനറൽ മജിദ് മൂസവി മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് അസ്ഥിരപ്പെടുത്തുകയാണെങ്കിൽ, ഈ പ്രദേശം നിങ്ങൾക്ക് നരകതുല്യമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഏഴ് മാസം പ്രായമുള്ള കുഞ്ഞ് തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം,കാറിന്റെ വേഗത കുറച്ചിട്ടും വെടിയുതിർത്ത് സൈനികൻ,ഇസ്രയേൽ സേനയുടെ വാദം പൊളിച്ച് വീഡിയോ
മാസപ്പടി കേസില്‍ നിര്‍ണായക ചോദ്യം ചെയ്യലിലേക്ക് ഇഡി; സിഎംആര്‍എല്‍ ജീവനക്കാർ ഹാജരായേക്കും, വീണയുടെ ചോദ്യം ചെയ്യല്‍ നാളെ