രണ്ട് മിസൈലുകളിലൊന്ന് നിലത്ത് പതിച്ചു; അപകടമൊഴിവായത് ജനവാസമില്ലാത്തതിനാൽ, ഇന്നും റിയാദിനെ ആക്രമിച്ച് ഇറാൻ

Published : Mar 23, 2026, 06:00 PM IST
Iran Missile

Synopsis

റിയാദിനെ ലക്ഷ്യമാക്കി ഇന്നും ഇറാന്‍റെ ആക്രമണം. രണ്ട് മിസൈലുകളില്‍ ഒന്ന് എയര്‍ ഡിഫൻസ് പ്രതിരോധിച്ചു. ഒരു മിസൈൽ ജനവാസമില്ലാത്ത മേഖലയില്‍ പതിച്ചു. രാജ്യാതിർത്തി കടന്നെത്തിയ ഏഴ് ഡ്രോണുകള്‍ വെടിവെച്ചിട്ടു. 

റിയാദ്: ഇന്നും റിയാദിനെ ആക്രമിച്ച് ഇറാൻ, രണ്ട് മിസൈലുകളിലൊന്ന് നിലത്ത് പതിച്ചു, ജനവാസമില്ലാത്തയിടത്തായതിനാൽ അപകടമൊഴിവായി. രാജ്യാതിർത്തി കടന്നെത്തിയ ഏഴ് ഡ്രോണുകൾ വെടിവെച്ചിട്ടതായും റിയാദ് ലക്ഷ്യമാക്കി വന്ന ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

പുലർച്ചെ വടക്കൻ, കിഴക്കൻ അതിർത്തികൾ ലക്ഷ്യമാക്കി എത്തിയ ഏഴ് ഡ്രോണുകൾ തകർത്തെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. ഇതിന് പുറമെ റിയാദ് മേഖലയെ ലക്ഷ്യമാക്കി രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായും സൈന്യം കണ്ടെത്തി. ഇതിൽ ഒരു മിസൈൽ ആകാശത്തുവെച്ച് തന്നെ തകർത്തു. രണ്ടാമത്തെ മിസൈൽ ജനവാസമില്ലാത്ത മേഖലയിലാണ് പതിച്ചത്. മിസൈൽ ആക്രമണ ഭീഷണിയെത്തുടർന്ന് അൽ ഖർജ് ഗവർണറേറ്റിൽ നാഷനൽ പ്ലാറ്റ്‌ഫോം ഫോർ ഏർലി വാണിങ് വഴി സിവിൽ ഡിഫൻസ് അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായാണ് ഈ നടപടി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമേരിക്ക പറഞ്ഞതൊന്നുമല്ല കണക്ക്, ഇറാൻ തൊടുത്ത മിസൈലുകളും ഡ്രോണുകളും യുഎസ് താവളങ്ങളിൽ വിനാശം വിതച്ചെന്ന് റിപ്പോര്‍ട്ട്, സാറ്റലൈറ്റ് ദൃശ്യങ്ങൾ
ഭർത്താക്കന്മാർക്കൊപ്പം ഐഎസിൽ ചേരാൻ പോയി, ക്യാമ്പുകളിൽ അടിമ ജീവിതം ​ഗത്യന്തരമില്ലാതെ നാട്ടിലേക്ക് മടങ്ങി മൂന്ന് യുവതികൾ, അറസ്റ്റ് ചെയ്ത് ഓസ്ട്രേലിയ