വാഷിംഗ്ടൺ: വെടിനിർത്തലല്ല യുദ്ധം പൂർണമായും അവസാനിപ്പിക്കുകയാണ് വേണ്ടതെന്ന് അമേരിക്കയോട് ഇറാൻ. 14 ഇന സമാധാന നിർദേശങ്ങളും ഇറാൻ സമർപ്പിച്ചു. ഹോർമുസിന്‍റെ നിയന്ത്രണത്തിന് പുതിയ സംവിധാനം വേണമെന്നുള്ള ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ഇറാന്‍റെ നിർദേശങ്ങൾ പരിശോധിക്കുകയാണെന്ന് ട്രംപ്. വെടിനിർത്തൽ നീട്ടുന്നതിന് പകരം യുദ്ധം പൂർണമായി അവസാനിപ്പിക്കണം എന്നതായിരുന്നു ഇറാന്‍റെ പ്രധാന നിർദേശം. ലെബനോനിലേത് അടക്കം എല്ലാ ആക്രമണങ്ങളും അമേരിക്ക അവസാനിപ്പിക്കണം എന്നും മേഖലയിൽ നിന്ന് യു.എസ് സേനയെ പൂർണമായും പിൻവലിക്കണം എന്നും നിർദേശത്തിലുണ്ട്.
കൂടാതെ, ഇറാന് എതിരായ എല്ലാ ഉപരോധങ്ങളും പിൻവലിക്കണമെന്നും, ഹോർമുസ് കടലിടുക്കിന്‍റെ നിയന്ത്രണത്തിനായി പുതിയ സംവിധാനം വേണംഎന്നിവ അടക്കമായിരുന്നു പുതിയ സമാധാന നിർദേശങ്ങൾ. ഇറാൻ നൽകിയ നിർദേശങ്ങൾ പരിശോധിക്കുകയാണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സമാധാനനിർദേശങ്ങൾ ഇന്നലെ ട്രംപ് തള്ളിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam