ഇറാൻ തീരത്തേക്ക് പോയ കപ്പൽ ആക്രമിച്ച് അമേരിക്ക, എംടി ഹസ്നയുടെ എൻജിനുകൾ തക‍ർന്നു, ഉപരോധം മറികടന്നുവെന്ന് സെൻട്രെൽ കമാൻഡ്

Published : May 07, 2026, 02:23 AM IST
USS Abraham Lincoln

Synopsis

അമേരിക്കൻ ഉപരോധം മറികടക്കരുതെന്ന് നിരവധി മുന്നറിയിപ്പുകൾ നൽകിയെങ്കിലും പാലിക്കാതെ വന്നതോടെയാണ് ആക്രമിച്ചതെന്നാണ് സെൻട്രൽ കമാൻഡ് വിശദമാക്കുന്നത്

ടെഹ്റാൻ: ഇറാൻ തീരത്തേക്ക് പോയ കപ്പൽ ആക്രമിച്ച് അമേരിക്കൻ സേന. ഇറാൻ പതാക വഹിക്കുന്ന കപ്പൽ ആയ എംടി ഹസ്നയ്ക്ക് നേരെയാണ് അമേരിക്കൻ സേനയുടെ ആക്രമണം നടന്നത്. കപ്പൽ നാവിക ഉപരോധം മറികടക്കാൻ ശ്രമിച്ചെന്നു സെൻട്രൽ കമാൻഡ് വാദിക്കുന്നത്. ഓയിൽ ടാങ്ക‍‍ർ കപ്പലായി എംടി ഹസ്ന ഗൾഫ് ഓഫ് ഒമാനിൽ വച്ച് യുഎസ് ഉപരോധം മറികടന്ന് ഇറാൻ തുറമുഖത്തേക്ക് എത്താൻ ശ്രമിച്ചുവെന്നാണ് ആരോപണം. അമേരിക്കൻ ഉപരോധം മറികടക്കരുതെന്ന് നിരവധി മുന്നറിയിപ്പുകൾ നൽകിയെങ്കിലും പാലിക്കാതെ വന്നതോടെയാണ് ആക്രമിച്ചതെന്നാണ് സെൻട്രൽ കമാൻഡ് വിശദമാക്കുന്നത്. ഇതിന് പിന്നാലെ യുഎസ്എസ് അബ്രഹാം ലിങ്കണിൽ നിന്ന് അമേരിക്കൻ നാവിക സേനയും എഫ് എ18 സൂപ്പ‍ർ ഹോണറ്റ് ഇറാനിയൻ കപ്പലിന് നേരെ പ്രയോഗിച്ചു. നിരവധി 20 മില്ലി മീറ്റ‍ർ നീളമുള്ള തിരകൾ ഉപയോഗിച്ചുവെന്നാണ് സെൻട്രെൽ കമാൻഡ് വിശദമാക്കുന്നത്. നിലവിൽ ഈ കപ്പൽ ഇറാൻ തുറമുഖത്തേക്ക് നീങ്ങുന്നില്ലെന്നാണ് അമേരിക്ക വിശദമാക്കുന്നത്.

പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ബുധനാഴ്ചയാണ് ഈ നാടകീയമായ സംഭവം അരങ്ങേറിയതെന്നാണ് യുഎസ് നേവി വിശദമാക്കുന്നത്. കപ്പലിന്റെ എൻജിൻ ഭാഗം ലക്ഷ്യം വെച്ചാണ് അമേരിക്കൻ സൈന്യം വെടിയുതിർത്തത്. ഇതിനെത്തുടർന്ന് എംടി ഹസ്ന കപ്പൽ പ്രവർത്തിപ്പിക്കാൻ കഴിയാത്ത വിധം പ്രവർത്തനരഹിതമായി. എന്നാൽ കപ്പലിലുണ്ടായിരുന്ന ആർക്കെങ്കിലും പരിക്കേറ്റതായോ അല്ലെങ്കിൽ കപ്പലിൽ നിന്ന് എണ്ണ ചോർച്ച ഉണ്ടായതായോ നിലവിൽ റിപ്പോർട്ടുകളില്ല. അമേരിക്കൻ കോസ്റ്റ് ഗാർഡും നേവിയും സംയുക്തമായാണ് ഈ ദൗത്യം നിർവ്വഹിച്ചത്. അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം അതിരൂക്ഷമായ സാഹചര്യത്തിലാണ് ഈ നീക്കം. ഇറാന്റെ വരുമാന മാർഗ്ഗങ്ങൾ തടയുന്നതിനും ആയുധക്കടത്ത് തടയുന്നതിനുമായി അമേരിക്കൻ നാവികസേന മേഖലയിൽ കർശനമായ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.

ഈ നിയമങ്ങൾ ലംഘിക്കുന്ന ഏത് കപ്പലിന് നേരെയും കർശന നടപടിയുണ്ടാകുമെന്ന് അമേരിക്ക നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. തങ്ങളുടെ കപ്പലിന് നേരെ നടന്നത് നിയമവിരുദ്ധമായ ആക്രമണമാണെന്നും ഇതിനെ കടൽക്കൊള്ളയായി കണക്കാക്കാമെന്നുമാണ് ഇറാന്റെ പ്രാഥമിക പ്രതികരണം. അന്താരാഷ്ട്ര സമുദ്ര നിയമങ്ങളുടെ ലംഘനമാണ് അമേരിക്ക നടത്തിയതെന്നും ഇതിന് തക്കതായ മറുപടി നൽകുമെന്നുമാണ് ഇറാൻ ഭരണകൂടം വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

24 മണിക്കൂർ വാർത്ത വിപ്ലവത്തിന്‍റെ ശിൽപ്പി, സിഎൻഎൻ സ്ഥാപകൻ ടെഡ് ടെർണർ വിടവാങ്ങി; ആഗോള മാധ്യമ മേഖലക്ക് വലിയ നഷ്ടം
കരാർ അംഗീകരിച്ചില്ലെങ്കിൽ ബോംബുകളുടെ അടുത്ത തരംഗം, വീണ്ടും ഇറാനെതിരെ യുദ്ധ ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്